23 സ്കൂളുകൾക്ക് അബൂദബി പരിസ്ഥിതി ഏജൻസിയുടെ ഹരിത പുരസ്കാരം
text_fieldsഅബൂദബി: സുസ്ഥിര പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ 23 സ്കൂളുകൾക്ക് അബൂദബി പരിസ്ഥി ഏജൻസി (ഇൗദ്) ഹരിത പുരസ്കാരം പ്രഖ്യാപിച്ചു. രണ്ട് വർഷം കൊണ്ട് ശരാശരി ആളോഹരി മാലിന്യം 99 ഗ്രാമിൽനിന്ന് 55 ഗ്രാമായി കുറച്ചത് പരിഗണിച്ചാണ് അവാർഡ്. ഇതേ കാലയളവിൽ ആളോഹരി ജല ഉപഭോഗം 32.7 ലിറ്ററിൽനിന്ന് 25.8 ലിറ്ററായി കുറച്ചിട്ടുമുണ്ട്.
തലീഅ പബ്ലിക് സ്കൂൾ, അൽ സംഹ പബ്ലിക് സ്കൂൾ, ഫിലിപ്പീൻ ഗ്ലോബൽ സ്കൂൾ, അൽ മുൻതഹ പബ്ലിക് സ്കൂൾ, ബ്രൈറ്റ്സ് ൈറഡേഴ്സ് സ്കൂൾ, അൽ റഫ പബ്ലിക് സ്കൂൾ അൽെഎൻ, മയൂർ സ്കൂൾ, റൂഹ് അൽ ഇത്തിഹാദ് പബ്ലിക് സ്കൂൾ, അബൂദബി ഇന്ത്യൻ സ്കൂൾ തുടങ്ങിയവക്കാണ് പുരസ്കാരം ലഭിച്ചത്.
135 സ്കൂളുകൾ പദ്ധതിയിൽ പെങ്കടുത്തതായി ഇൗദ് പരിസ്ഥിതി വിവര എക്സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് ബഹാറൂൻ അറിയിച്ചു. ഇത്രയും സ്കൂളുകളിലെ പരിസ്ഥിതി ക്ലബുകൾ മുഖേന 3,400 വിദ്യാർഥികൾ പദ്ധതിയിൽ സജീവ പങ്കാളികളായതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.