കുഞ്ഞ് ഹരികേശിന് ഒന്നാം പിറന്നാൾ; സദ്യക്ക് 2,500 'ബന്ധുക്കൾ'
text_fieldsഹരികുമാറും ഹരികേശും
ദുബൈ: സാമൂഹിക അകലവും കോവിഡ് േപ്രാേട്ടാകോളുമെല്ലാം വരും മുമ്പ് ഒരു ബർത്ത്ഡേ പാർട്ടിക്ക് എത്രപേരുണ്ടാവും? - 100, ഏറിയാൽ 250. എന്നാൽ, അമ്പലപ്പുഴയിലെ ഹരികേശ് എന്ന കുഞ്ഞിെൻറ ബുധനാഴ്ച നടക്കുന്ന ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കുചേരുക 2,500ലേറെ പേരാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ തെറ്റിക്കാതെ ഒരുക്കുന്ന ആഘോഷത്തിൽ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരും മാത്രമല്ല ലോകത്തിെൻറ പല കോണുകളിൽ നിന്നുള്ള സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഒത്തുചേരും. ഹരികേശും മാതാപിതാക്കളായ ഡോ. സൗമ്യയും മുരളീരാജും അമ്പലപ്പുഴയിലെ വീട്ടിലാണ്. കുഞ്ഞിെൻറ അപ്പൂപ്പനും എലൈറ്റ് ഗ്രൂപ് ഒാഫ് കമ്പനീസ് എം.ഡിയുമായ ആർ. ഹരികുമാർ യു.എ.ഇയിലും.
കൺമണിയുടെ ആദ്യ പിറന്നാൾ ആഘോഷത്തിന് നാട്ടിലെത്തുന്നത് പ്രയാസകരമല്ലെങ്കിലും 28 ദിവസ ക്വാറൻറീൻ കഴിയാതെ അവനൊരു മുത്തം കൊടുക്കാൻ േപാലും കഴിയില്ല. അങ്ങനെയെങ്കിൽ മാറിയ ലോക സാഹചര്യത്തിലെ സാധ്യതകൾ വിനിയോഗിച്ച് അവിസ്മരണീയമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാമെന്ന ഹരികുമാറിെൻറ ആശയത്തോട് ഭാര്യ കലയും മുരളീരാജിെൻറ മാതാപിതാക്കളായ രവീന്ദ്രൻ നായരും ഡോ. ശോഭയും യോജിക്കുകയായിരുന്നു.
അമ്പലപ്പുഴയിൽ ആഘോഷം നടക്കുന്ന അതേസമയംതന്നെ യു.എ.ഇ, ജോര്ഡന്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായുള്ള എലൈറ്റ് ഗ്രൂപ്പിെൻറ 12 കമ്പനികളിലെ ജീവനക്കാരും കുടുംബാംഗങ്ങളുമടങ്ങിയ ആയിരത്തോളം പേർ കേക്ക് മുറിച്ചും ആഘോഷങ്ങൾ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ പങ്കു െവക്കും.
അതിനൊപ്പം പുനലൂര്‍ ഗാന്ധിഭവനിലെയും ചെങ്ങന്നൂര്‍ ബാലസദനിലെയും അന്തേവാസികൾക്ക് സദ്യ വിളമ്പും. ഹരികുമാറിെൻറ സുഹൃത്തുക്കളായ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക പ്രമുഖർ കുഞ്ഞിന് ജന്മദിനാശംസകൾ നേരുന്ന വിഡിയോ പ്രസേൻറഷനും തയാറാക്കിയിട്ടുണ്ട്. കോവിഡിനെയോ മറ്റേതെങ്കിലും വെല്ലുവിളികളെയോ പേടിച്ച് മാറ്റി വെക്കേണ്ടതല്ല ജീവിതത്തിെല സന്തോഷങ്ങൾ. മറിച്ച് കൂടുതൽ മനോഹരമാക്കാനുള്ള സാധ്യതകൾ കണ്ടെത്തുകയാണ് വേണ്ടതെന്ന് ഹരികുമാർ പറഞ്ഞു.