ഹര്‍ദീപ് സിങ് പുരി അബൂദബിയിൽ
text_fields‘അഡിപെക് 2022’ലെ ഇന്ത്യന്‍ പവിലിയന് അബൂദബിയില്‍ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി അബൂദബിയിലെത്തി. ഒപെക് സെക്രട്ടറി ജനറല്‍ ഹൈതം അല്‍ ഗൈസുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വര്‍ഷം ഒപെക് ഉല്പാദിപ്പിച്ച 48 ബില്യണ്‍ ഡോളറിന്റെ ഹൈഡ്രോകാര്‍ബൺ (14 ശതമാനം) ഇന്ത്യ ഉപയോഗിച്ചതായും മന്ത്രി പറഞ്ഞു.
2023 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന ഇന്ത്യ എനര്‍ജി വീക്കില്‍ പങ്കെടുക്കാന്‍ ഒപെക് സെക്രട്ടറിയെ ക്ഷണിച്ചതായും മന്ത്രി പറഞ്ഞു.
അബൂദബിയിൽ നടക്കുന്ന ഊർജ മേഖലയിലെ ആഗോള പ്രദർശനമായ 'അഡിപെക്'മന്ത്രി സന്ദർശിച്ചു. പ്രദർശനനഗരിയിലെ ഇന്ത്യൻ പവിലിയനും മന്ത്രി ഉദ്ഘാടനം ചെയ്തു. അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ വ്യാഴാഴ്ച വൈകീട്ട് ആറുവരെയാണ് പ്രദര്‍ശനം. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം എ, ബി എന്നിവിടങ്ങളില്‍ കാര്‍ പാര്‍ക്കിങ് സൗജന്യമാക്കിയിട്ടുണ്ട്. അൽഹുസ്ൻ ആപ്പില്‍ ഗ്രീന്‍ പാസ് ഉള്ളവര്‍ക്കേ പ്രവേശനമുള്ളൂ. വാക്സിനെടുക്കാത്തവര്‍ ഏഴു ദിവസത്തിനകം എടുത്ത പി.സി.ആര് നെഗറ്റിവ് ഫലം ഹാജരാക്കണം. ഇന്ത്യ അടക്കം 28 രാജ്യങ്ങളിലെ 2200 കമ്പനികളാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

