യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി; 1.13 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsഅബൂദബി: യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവ് 5000 ദിര്‍ഹം (1.13 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബൂദബി കുടുംബ, സിവില്‍ കോടതി ഉത്തരവ്. നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിലൂടെ യുവതിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് കോടതി യുവാവിനോട് നഷ്ടപരിഹാരം നല്കാന് വിധിച്ചത്.
തനിക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് 50,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതിച്ചെലവും യുവാവില്‍നിന്ന് ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. ഇരുഭാഗവും കേട്ട കോടതി 5000 ദിര്‍ഹം നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

