Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹാപ്പി വെൽക്കം...

ഹാപ്പി വെൽക്കം ഒക്​ടോബർ

text_fields
bookmark_border
Dubai expo
cancel

ഇ​മാ​റാ​ത്തി​ൽ ശി​ശി​ര​ത്തി​െ​ൻ​റ വ​ര​വ​റി​യി​ച്ച്​ കു​ളി​ർ​കാ​റ്റ് വീ​ശി​ത്തു​ട​ങ്ങി. ഒ​ക്​​ടോ​ബ​ർ പി​റ​ക്കു​ന്ന​തോ​ടെ ന​ഗ​ര​ങ്ങ​ളി​ലും മൈ​താ​ന​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ളും ആ​ര​വ​ങ്ങ​ളും നി​റ​യും. കോ​വി​ഡ്​ വി​ല​ങ്ങു​വെ​ച്ച ഒ​ത്തു​ചേ​ര​ലു​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക​ക​ത്ത്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്ത്​ മ​ഹാ​മാ​രി​യാ​ന​ന്ത​ര ഉ​ണ​ർ​വു​ക​ളു​ടെ ആ​ഗോ​ള ത​ല​സ്​​ഥാ​ന​മാ​കാ​നാ​ണ്​ യു.​എ.​ഇ ഒ​രു​ങ്ങി​യി​ട്ടു​ള്ള​ത്. ലോ​ക മേ​ള​യാ​യ എ​ക്​​സ്​​പോ 2020ദു​ബൈ​യും ട്വ​ൻ​റി20 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പും ഭൂ​ഗോ​ള​ത്തി​െ​ൻ​റ ശ്ര​ദ്ധ​യെ ഇ​വി​ടേ​ക്ക്​ എ​ത്തി​ക്കും. ജ​ന​ങ്ങ​ൾ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ ആ​ഹ്ലാ​ദ​ത്തി​നാ​യി തീ​ർ​ഥാ​ട​നം ചെ​യ്യു​ന്ന​ത്​ ഇ​മാ​റാ​ത്തി​ലേ​ക്കാ​യി​രി​ക്കും.

ഒ​ക്​​ടോ​ബ​റി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും ദൃ​ശ്യ​മാ​ണ്. പാ​ത​ക​ളി​ലും പ​ര​സ്യ ബോ​ർ​ഡു​ക​ളും സ്​​ക്രീ​നു​ക​ളും വ​രാ​നി​രി​ക്കു​ന്ന ആ​ഹ്ലാ​ദ​ങ്ങ​ളി​ലേ​ക്ക്​ സ്വാ​ഗ​ത​മോ​തു​ക​യാ​ണ്. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ പ​ഴ​യ തി​ര​ക്കി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്നി​ട്ടു​ണ്ട്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പ​ടി​ഞ്ഞാ​റു​നി​ന്നും കി​ഴ​ക്കു​നി​ന്നും ഒ​രു​പോ​ലെ ഒ​ഴു​കി​ത്തു​ട​ങ്ങി. ദു​ബൈ​യി​ലും മ​റ്റു ന​ഗ​ര​ങ്ങ​ളി​ലു​മെ​ല്ലാം ജ​നം ആ​ഘോ​ഷ ദി​ന​ങ്ങ​ളെ സ്വീ​ക​രി​ക്കാ​നെ​ന്നോ​ണം ഉ​ണ​ർ​ന്നി​ട്ടു​ണ്ട്.

കാ​ര്യ​മാ​യും ക​ളി​യാ​യും പ​ര​സ്​​പ​രം പ​ങ്കു​വെ​ക്കു​ന്ന എ​ല്ലാ​ത്തി​ലും ആ​മോ​ദ​ത്തി​െ​ൻ​റ വ​രു​നാ​ളു​ക​ളു​ണ്ട്. ഐ.​പി.​എ​ൽ മ​ൽ​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​പ്പോ​ൾ കാ​ണാ​നാ​യ നി​റ​ഞ്ഞ ഗാ​ല​റി​ക​ൾ ജ​നം ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​തി​െ​ൻ​റ തെ​ളി​വാ​ണ്. മി​ക​ച്ച ജീ​വി​ത സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ളോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളെ​യും മു​ന്നി​ൽ നി​ന്ന്​ ന​യി​ക്കു​ന്നു​ണ്ട്. ഒ​ക്​​ടോ​ബ​റി​ൽ വ​രാ​നി​രി​ക്കു​ന്ന വ​മ്പ​ൻ ആ​ഘോ​ഷ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടാം


എക്​സ്​പോ 2020

സമയം: ഒക്​ടോബർ ഒന്നു മുതൽ മാർച്ച്​ 31വരെ. ലൊക്കേഷൻ: ദുബൈ എക്​സ്​പോ നഗരി

ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന, യു.​എ.​ഇ​യും ലോ​ക​വും കാ​ത്തി​രി​ക്കു​ന്ന മ​ഹാ ആ​ഘോ​ഷ​മാ​ണ്​ എ​ക്​​സ്​​പോ 2020. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ക്കേ​ണ്ടി​യി​രു​ന്ന ആ​ഗോ​ള മേ​ള കോ​വി​ഡ്​ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ നീ​ട്ടു​ക​യാ​യി​രു​ന്നു. 192രാ​ജ്യ​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ളും ക​ലാ-​സാം​സ്​​കാ​രി​ക പ്ര​ക​ട​ങ്ങ വേ​ദി​ക​ളും വൈ​ജ്ഞാ​നി​ക-​വി​നോ​ദ പ്ര​ദ​ർ​ശ​ന ന​ഗ​രി​യും ഇ​വി​ടെ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ദു​ബൈ ന​ഗ​ര​ത്തി​നും അ​ബൂ​ദ​ബി എ​മി​റേ​റ്റി​നും ഇ​ട​യി​ലെ 1083 ഏ​ക്ക​ർ സ്​​ഥ​ല​ത്താ​ണ്​ എ​ക്​​സ്​​പോ ന​ഗ​രി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​ൽ വ​സ്​​ൽ പ്ലാ​സ എ​ന്ന മ​ധ്യ​ഭാ​ഗ​ത്തെ ​കെ​ട്ടി​ട​ത്തി​ന്​ ചു​റ്റു​മാ​യാ​ണ്​ വി​വി​ധ പ​വ​ലി​യ​നു​ക​ൾ . അ​വ​സ​രം, സ​ഞ്ചാ​രം,സു​സ്​​ഥി​ര​ത എ​ന്നി​ങ്ങ​നെ മൂ​ന്ന്​ ഉ​പ തീ​മു​ക​ളി​ലാ​യാ​ണ്​ പ​വ​ലി​യ​നു​ക​ൾ. 'മ​ന​സ്സു​ക​ൾ ചേ​ർ​ത്ത്​ ഭാ​വി സൃ​ഷ്​​ടി​ക്കാം' എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ്​ മേ​ള മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. സ​ലാ​മ, റ​ഷീ​ദ്, ല​ത്തീ​ഫ, അ​ലി​ഫ്, ഒ​പ്റ്റി, ടെ​റ എ​ന്നീ ആ​റ്​ മ​സ്​​കോ​ടു​ക​ൾ എ​ക്​​സ്​​പോ​യു​ടെ ചി​ഹ്ന​ങ്ങ​ളാ​യി​രി​ക്കും.

ലോ​ക​ത്തി​െ​ൻ​റ വ്യ​ത്യ​സ്​​ത ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ട​ര​ക്കോ​ടി സ​ന്ദ​ർ​ശ​ക​രെ​യാ​ണ്​ മേ​ള​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​റ്റ​ത്ത​വ​ണ പ്ര​വേ​ശ​ന​ത്തി​ന്​ 95ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ആ​റു മാ​സ​​ത്തെ പാ​സി​ന്​ 495ദി​ർ​ഹം, ഒ​രു മാ​സ​ത്തെ പാ​സി​ന്​ 195ദി​ർ​ഹം. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ത​ൽ​സ​മ​യ വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ​ പ​​ങ്കെ​ടു​ക്കാ​നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മേ​ള​യി​ലെ​ത്താ​നും ആ​റു​മാ​സ​ത്തെ പാ​സ്​ സ​ഹാ​യ​ക​മാ​വും. 18വ​യ​സ്സി​ൽ​ താ​ഴെ പ്രാ​യ​മു​ള്ള​വ​ർ, ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ, 60വ​യ​സ്സ്​ പി​ന്നി​ട്ട​വ​ർ, ലോ​ക​ത്തെ ഏ​തെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ത്തി​ലെ അം​ഗീ​കൃ​ത ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​ർ​ക്ക്​ എ​ക്​​സ്​​പോ​യി​ലേ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഒ​പ്പ​മെ​ത്തു​ന്ന സ​ഹാ​യി​ക്ക്​ 50ശ​ത​മാ​നം ടി​ക്ക​റ്റ്​ ഇ​ള​വു​ണ്ടാ​കും.

എ​ക്​​സ്​​പോ വെ​ബ്​​സൈ​റ്റാ​യ expo2020dubai.com വ​ഴി ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.

1000ഓ​ളം ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ക്കു​ന്ന ഗം​ഭീ​ര പ്ര​ക​ട​ന​ത്തോ​ടെ സെ​പ്​​തം​ബ​ർ മു​പ്പ​തി​ന്​ രാ​ത്രി​യാ​ണ്​ എ​ക്​​സ്​​പോ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​ . ഒ​ളി​ക്​​സ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക്​ സ​മാ​ന​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ്​ ഇ​തി​നാ​യി ന​ട​ക്കു​ന്ന​ത്. സം​ഗീ​തം, നൃ​ത്തം, നാ​ട​കം തു​ട​ങ്ങി​യ​വ സാ​​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും വ​ർ​ണ​ങ്ങ​ൾ ചാ​ലി​ച്ച വെ​ളി​ച്ച​ത്തി​െ​ൻ​റ​യും അ​ക​മ്പ​ടി​യോ​ടെ വേ​ദി​യി​ലെ​ത്തും. അ​ൽ​വാ​സ​ൽ പ്ലാ​സ​യി​ലാ​ണ്​ പ​രി​പാ​ടി. ലോ​കം മു​െ​മ്പാ​രി​ക്ക​ലും ദ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത കാ​ഴ്​​ചാ​നു​ഭ​വ​മാ​ണ്​ എ​ക്​​സ്​​പോ അ​ധി​കൃ​ത​ർ വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​ത്.


ട്വൻറി20 ക്രിക്കറ്റ്​ ലോകകപ്പ്​

സമയം: ഒക്​ടോബർ 17 -നവംബർ 14. ലൊക്കേഷൻ: ദുബൈ, അബൂദബി, ഷാർജ, മസ്​കത്ത്​(ഒമാൻ) സ്​റ്റേഡിയങ്ങൾ

ക്രി​ക്ക​റ്റ്​ ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​മാ​യ ട്വ​ൻ​റി20 ലോ​ക​ക​പ്പി​ന്​ തു​ട​ക്ക​മാ​കു​ന്ന​ത്​ ഒ​ക്​​ടേ​ബ​റി​ലാ​ണ്. ദു​ബൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യം, അ​ബൂ​ദ​ബി ശൈ​ഖ് സാ​യി​ദ് സ്​​റ്റേ​ഡി​യം, ഷാ​ർ​ജ ക്രി​ക്ക​റ്റ് സ്​​റ്റേ​ഡി​യം, ഒ​മാ​നി​ലെ അ​മി​റാ​ത്ത്​ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി സ്​​റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. സു​പ്ര​ധാ​ന മ​ൽ​സ​ര​ങ്ങ​ളെ​ല്ലാം യു.​എ.​ഇ​യി​ലെ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി​രി​ക്കും. ഒ​ക്​​ടോ​ബ​ർ 17 മു​ത​ൽ ന​വം​ബ​ർ 14 വ​രെ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. കാ​ണി​ക​ൾ​ക്ക്​ ​സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും മു​ൻ​നി​ര താ​ര​ങ്ങ​ളും ടീ​മു​ക​ളും ഇ​മാ​റാ​ത്തി​ൽ എ​ത്തു​േ​മ്പാ​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ആ​രാ​ധ​ക​രും ഒ​ഴു​കി​യെ​ത്തും. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ ഉ​ൾ​പെ​ടെ​യു​ള്ള ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും യു.​എ.​ഇ​യി​ലെ മൂ​ന്ന്​ മൈ​താ​ന​ങ്ങ​ളി​ലാ​യി​രി​ക്കും. ആ​ദ്യ​ഘ​ട്ട മ​ൽ​സ​ര​ങ്ങ​ൾ പ​ല​തും ഒ​മാ​നി​ലെ സ്​​റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കും.

16 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ൻ​റി​ലു​ള്ള​ത്.

ലോ​ക​റാ​ങ്കി​ങി​ൽ ആ​ദ്യ എ​ട്ട് സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ, പാ​കി​സ്താ​ൻ, ആ​സ്ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ൻ​ഡ്, വെ​സ്റ്റി​ൻ​ഡീ​സ്, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നീ ടീ​മു​ക​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, അ​യ​ർ​ല​ൻ​ഡ്, നെ​ത​ർ​ല​ൻ​ഡ്, സ്കോ​ട്ട്ല​ൻ​ഡ്, ന​മീ​ബി​യ, ഒ​മാ​ൻ, പാ​വു​വ ന്യൂ ​ഗി​നി​യ എ​ന്നീ ടീ​മു​ക​ൾ ത​മ്മി​ൽ ന​ട​ക്കു​ന്ന പ്രാ​ഥ​മീ​ക ഘ​ട്ട​ത്തി​ൽ നി​ന്ന് നാ​ല് ടീ​മു​ക​ൾ ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. പ്രാ​ഥ​മീ​ക ഘ​ട്ട​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും 12 ടീ​മു​ക​ൾ ഉ​ൾ​പെ​ടു​ന്ന സൂ​പ്പ​ർ 12 പോ​രാ​ട്ടം. ഒ​ക്ടോ​ബ​ർ 24 മു​ത​ൽ യു.​എ.​ഇ​യി​ലെ മൂ​ന്ന് ഗ്രൗ​ണ്ടു​ക​ളി​ലാ​ണ് സൂ​പ്പ​ർ 12. സെ​മി​ക്കും ഫൈ​ന​ലി​നും പു​റ​മെ 30 മ​ത്സ​ര​ങ്ങ​ളു​ണ്ടാ​വും. ആ​റ് ടീ​മു​ക​ൾ വീ​ത​മു​ള്ള ര​ണ്ട് ഗ്രൂ​പ്പാ​യി തി​രി​ച്ചാ​ണ് മ​ത്സ​രം. ഇ​ന്ത്യ​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​രം കോ​വി​ഡ്​ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്​​ഥ​ല​മെ​ന്ന നി​ല​യി​ലാ​ണ്​ യു.​എ.​ഇ, ഒ​മാ​ൻ വേ​ദി​ക​ളി​ലേ​ക്ക്​ മാ​റ്റി​യ​ത്.


ദുബൈ ഹാഫ്​ മാരത്തൺ

സമയം: ഒക്​ടോബർ 15, ലൊക്കേഷൻ: ദ ഗേറ്റ്​ ബിൽഡിങ്​

മൂ​ന്നാ​മ​ത്​ മൈ ​ദു​ബൈ സി​റ്റി ഹാ​ഫ്​ മാ​ര​ത്ത​ൺ ഒ​ക്​​ടോ​ബ​ർ 15വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ക്കു​ന്ന മ​ൽ​സ​ര​ത്തി​ൽ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ക്കാ​ർ​ക്കും ഫി​റ്റ്ന​സ് പ്രേ​മി​ക​ൾ​ക്കും ക്ലാ​സി​ക് 5 കി.​മീ​റ്റ​ർ, ഫ്ലാ​റ്റ്-​ഫാ​സ്​​റ്റ്​ 10 കി.​മീ​റ്റ​ർ, 21 കി.​മീ​റ്റ​ർ എ​ന്നി​വ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. 16വ​യ​സി​ന്​ മു​ക​ളി​ല​ു​ള്ള​വ​ർ​ക്കാ​ണ്​ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ക.

വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തി​ന്​ സ​മാ​ന​മാ​യി, ഗേ​റ്റ് ബി​ൽ​ഡി​ങി​ന്​ മു​ന്നി​ൽ ആ​രം​ഭി​ക്കു​ക​യും അ​വ​സാ​നി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ്​ മ​ൽ​സ​രം ന​ട​ക്കു​ക. പ​​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ www.promosevensports.com/race/mai-dubai-registration/ എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ഒ​ക്ടോ​ബ​ർ 10ന് ​മു​മ്പാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം.


ഗ്ലോബൽ വില്ലേജ്​

സമയം: ഒക്​ടോബർ, 26 -ഏപ്രിൽ 10, ലൊക്കേഷൻ: ദുബൈ ലാൻഡ്, ഗ്ലോബൽ വില്ലേജ് ​

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ-​ക​ച്ച​വ​ട പ്ര​ദ​ർ​ശ​ന​മെ​ന്ന്​ വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന ഗ്ലോ​ബ​ൽ വി​ല്ലേ​ജി​െ​ൻ​റ 26ാമ​ത്​ എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ ഒ​രു​ങ്ങു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ 26ന്​ ​ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ർ​ശ​നം 167ദി​വ​സം നീ​ളും. ഒ​രോ വ​ർ​ഷ​വും അ​ര​ക്കോ​ടി​യോ​ളം സ​ന്ദ​ർ​ശ​ക​ർ ഇ​വി​ടെ എ​ത്തു​ന്ന ഇ​വി​ടെ ഇ​ക്കു​റി ദു​ബൈ എ​ക്​​സ്​​പോ പ്ര​മാ​ണി​ച്ച്​ കൂ​ടു​ത​ൽ പേ​രെ​ത്തു​െ​മ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​രു​പ​തി​നാ​യി​രം കാ​റു​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ പാ​ർ​കി​ങ്​ സൗ​ക​ര്യ​മേ​ർ​​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

1996ൽ ​വ​ള​രെ കു​റ​ച്ച്​ പ്ര​ദ​ർ​ശ​ന​ശാ​ല​ക​ളു​മാ​യി ദു​ബൈ ക്രീ​ക്കി​ൽ ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​നം, അ​ഞ്ച്​ വ​ർ​ഷം ഊ​ദ്​ മേ​ത്ത​യി​ലാ​ണ്​ ന​ട​ന്ന​ത്. പി​ന്നീ​ടാ​ണ്​ ദു​ബൈ ലാ​ൻ​ഡി​ലേ​ക്ക്​ വി​പു​ല​മാ​യ സൗ​ക​ര്യ​ത്തി​ലേ​ക്ക്​ മാ​റു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ൺ കോ​വി​ഡ്​ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ്​ ന​ട​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ളി​ൽ സാ​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും വാ​ണി​ജ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഈ ​വ​ർ​ഷ​വും വി​പു​ല​മാ​യ രീ​തി​യി​ൽ ത​ന്നെ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. പു​തി​യ വി​നോ​ദ-​വ്യാ​പാ​ര അ​നു​ഭ​വ​ങ്ങ​ൾ ഇ​ത്ത​വ​ണ സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗ്​(ഐ.പി.എൽ)

സമയം: സെപ്​റ്റംബർ, 19-ഒക്​ടോബർ 15, ലൊക്കേഷൻ: ദുബൈ, അബൂദബി, ഷാർജ സ്​റ്റേഡിയങ്ങൾ

കോ​വി​ഡ്​ കാ​ര​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​െ​ൻ​റ ര​ണ്ടാം പ​കു​തി സെ​പ്​​റ്റം​ബ​ർ 19ന്​ ​ദു​ബൈ​യി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. മ​ൽ​സ​ര​ത്തി​െ​ൻ​റ ഏ​റ്റ​വും ആ​വേ​ശം നി​റ​ക്കു​ന്ന മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കു​ക ഒ​ക്​​ടോ​ബ​റി​ലാ​യി​രി​ക്കും. ഒ​ക്​​ടോ​ബ​ർ 15​െൻ​റ ഫൈ​ന​ൽ മ​ൽ​സ​ര​വും ദു​ബൈ​യി​ലാ​ണ്. വാ​ക്​​സി​നെ​ടു​ത്ത കാ​ണി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച വാ​ക്​​സി​​ൻ എ​ടു​ത്തി​രി​ക്ക​ണം.

ഷാ​ർ​ജ, അ​ബൂ​ദ​ബി സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ക​ളി കാ​ണാ​നെ​ത്തു​ന്ന​വ​ർ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത കോ​വി​ഡ്​ പ​രി​ശോ​ധ​ന ഫ​ലം ഹാ​ജ​രാ​ക്ക​ണം. എ​ന്നാ​ൽ, ദു​ബൈ​യി​ൽ ഈ ​നി​ബ​ന്ധ​ന​യി​ല്ല. 12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മ​ല്ല. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത്ത​വ​ണ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഒ​ഴി​ഞ്ഞ ഗാ​ല​റി​യി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. പ​കു​ത​ി​യോ​ളം കാ​ണി​ക​ൾ ഗാ​ല​റി​യി​ലെ​ത്തു​ന്നു​ണ്ട്. 34 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രു​ള്ള യു.​എ.​ഇ​യി​ൽ ക​ഴി​ഞ്ഞ മ​ൽ​സ​ര​ങ്ങ​ഴി​ൽ കാ​ണി​ക​ളു​ടെ വ​ൻ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. ഭൂ​രി​പ​ക്ഷം മ​ത്സ​ര​ങ്ങ​ളും വൈ​കു​ന്നേ​രം ആ​റ്​ മു​ത​ലാ​ണ്. 31 മ​ത്സ​ര​ങ്ങ​ളാ​ണ്​ ആ​കെ​യു​ള്ള​ത്.

ഹത്തയിൽ ക്യാമ്പിങ്​ സീസൺ

സമയം: ഒക്​ടോബർ, ഒന്നു മുതൽ ഏഴുമാസം, ലൊക്കേഷൻ: ഹത്ത, ദുബൈ

ഇ​മാ​റാ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഹ​ത്ത​യി​ലെ ക്യാ​മ്പി​ങ്​ സീ​സ​ൺ ഒ​ക്​​ടോ​ബ​ർ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ക​യാ​ണ്. ക്യാ​മ്പി​ങ്​ ഏ​ഴു മാ​സം നീ​ണ്ടു​നി​ൽ​ക്കും. 'ഹ​ത്ത റി​സോ​ർ​ട​സ്​ ആ​ൻ​ഡ്​ ഹ​ത്ത വാ​ദി ഹ​ബി'​െ​ൻ​റ നാ​ലാം എ​ഡി​ഷ​നാ​ണി​ത്. ഹ​ത്ത കാ​ര​വ​ൻ പാ​ർ​ക്കാ​ണ്​ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ക​ർ​ഷ​കം. മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ആ​ഡം​ബ​ര കാ​ര​വ​ൻ പാ​ർ​ക്കാ​ണി​ത്. ടെ​ലി​വി​ഷ​ൻ, ചെ​റു കു​ക്കി​ങ്​ ഏ​രി​യ, സൗ​ജ​ന്യ വൈ​ഫൈ ആ​ക്​​സ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ഇ​തി​ലു​ണ്ട്. ഓ​രോ കാ​ര​വ​നി​ലും ര​ണ്ട് മു​തി​ർ​ന്ന​വ​ർ​ക്കും ര​ണ്ട് മു​ത​ൽ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക്​ വ​രെ ക​ഴി​യാം. രാ​ത്രി​ക്ക് 1,350 ദി​ർ​ഹ​മാ​ണ് ഒ​രു കാ​ര​വ​െ​ൻ​റ വാ​ട​ക.

ഹ​ത്ത ഡോം ​പാ​ർ​ക്, പ​ർ​വ​ത ലോ​ഡ്​​ജു​ക​ൾ എ​ന്നി​വ​യും ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹ​ത്ത വാ​ദി ഹ​ബി​ൽ സ്വ​ന്ത​മാ​യി കാ​മ്പി​ങി​നു​ള്ള സൗ​ക​ര്യ​വും ഇ​ത്ത​വ​ണ​യു​ണ്ടാ​കും. 2018 ൽ ​ആ​ദ്യ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന​തി​നു​ശേ​ഷം 120 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 11 ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​ർ ഇ​വി​ടെ എ​ത്തി​യി​ട്ടു​ണ്ട്.ഐൻ ദുബൈ

സമയം: ഒക്​ടോബർ 21 മുതൽ, ലൊക്കേഷൻ: ബ്ലൂ വാട്ടർ ദ്വീപ്​, ദുബൈ

ലോ​ക​ത്തെ ഏ​റ്റ​വും വ​ലു​തും ഉ​യ​രം കൂ​ടി​യ​തു​മാ​യ നി​രീ​ക്ഷ​ണ വ​ള​യം 'ഐ​ൻ ദു​ബൈ' ഒ​ക്​​ടോ​ബ​ർ 21ന്​ ​തു​റ​ക്കും. ജു​മൈ​റ ബീ​ച്ചി​ലെ ബ്ലൂ ​വാ​ട്ട​ർ ദ്വീ​പി​ലാ​ണ്​ ദു​ബൈ​യു​ടെ ക​ണ്ണ്​ എ​ന്ന​ർ​ത്ഥം വ​രു​ന്ന 'ഐ​ൻ ദു​ബൈ' നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. പ്ര​വേ​ശ​ന​ത്തി​ന്​ 130ദി​ർ​ഹം മു​ത​ൽ വി​ല​യു​ള്ള ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ട​ങ്ങി.

250മീ​റ്റ​ർ ഉ​യ​ര​മു​ള്ള വ​ള​യ​ത്തി​െ​ൻ​റ ഓ​രോ കാ​ലി​നും 126മീ​റ്റ​റാ​ണ്​ നീ​ളം. ഇ​തി​ൽ സ്​​ഥാ​പി​ച്ച ഓ​രോ ഗ്ലാ​സ്​ കാ​ബി​നു​ക​ൾ 820 അ​ടി വ​രെ ഉ​യ​രു​ക​യും ദു​ബൈ​യു​ടെ 360 ഡി​ഗ്രി പ​നോ​ര​മ കാ​ഴ്​​ച​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്യും. 48 എ​യ​ർ ക​ണ്ടീ​ഷ​ൻ പാ​സ​ഞ്ച​ർ കാ​ബി​നു​ക​ളി​ൽ 1750 സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വ​രെ ഒ​രേ​സ​മ​യം പ്ര​വേ​ശി​ക്കാ​നാ​വും. എ​ട്ടു റി​മ്മു​ക​ളാ​ണ്​ ഐ​ൻ ദു​ബൈ​യു​ടെ ച​ക്ര​ത്തി​ലു​ള്ള​ത്.

Show Full Article
TAGS:Dubai Expo 2020 Emarat beats 
News Summary - happy welcome October
Next Story