ഏവർക്കും റിപ്പബ്ലിക് ദിന ആശംസകൾ..
text_fieldsഡോ. ആസാദ് മൂപ്പൻ സ്ഥാപക ചെയർമാൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ
ലക്ഷ്യബോധമുള്ള നയങ്ങളും ജനങ്ങളുടെ ശക്തിയും സ്വാശ്രയത്വത്തിന്റെ നവീകരിച്ച മനോഭാവവും ഒത്തുചേരുന്ന നിർണായകമായ ഒരു ഘട്ടത്തിലാണ് 77ാം റിപ്പബ്ലിക് ദിനം ഇന്ത്യ ആചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, 1.47 ശതകോടി ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ, സാമ്പത്തിക ശക്തികേന്ദ്രമായി രാജ്യം ഉയർന്നുവന്നിരിക്കുന്നു.
ശക്തമായ സർക്കാർ സംവിധാനങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക വികസനം എന്നിവയിലുടനീളം സുസ്ഥിരമായ പുരോഗതി ഇന്ത്യ ഇതിനകം കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ മാർഗ ദർശനങ്ങളും രാജ്യത്തിന്റെ മുന്നേറ്റത്തിന് ശക്തി പകരുന്നു.
ജനാധിപത്യത്തിന്റെ ഊർജസ്വലവും ആഗോളവുമായ സ്തംഭമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ച ഓരോ പ്രവാസി ഇന്ത്യക്കാരനിലും അതിയായ അഭിമാനം നിറക്കുന്നു. ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. അതോടൊപ്പം നമ്മുടെ ആഗ്രഹങ്ങൾ പോലെ തിളക്കമാർന്ന ഒരു ഭാവിക്ക് വേണ്ടിയുള്ള പ്രതിബദ്ധത പുതുക്കുകയും ചെയ്യാം. മഹത്തായ ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും ആത്മാർഥമായ ആശംസകൾ നേരുന്നു.
ഡോ. ജോയ് ആലുക്കാസ്
ചെയർമാൻ, ജോയ് ആലുക്കാസ് ഗ്രൂപ്
ഭരണഘടനാ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ അതിവേഗ മുന്നേറ്റം തുടരുന്ന ഒരു രാഷ്ട്രത്തിന്റെ കാഴ്ചപ്പാടുകളെയാണ് ഈ റിപ്പബ്ലിക് ദിനത്തിൽ നമ്മൾ ആഘോഷമാക്കുന്നത്. സമഗ്രത, നവീകരണം, എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയിലൂടെ ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നൽകുന്നതിൽ നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓർമപ്പെടുത്തൽ കൂടിയായി ഈ അവസരത്തെ കാണുന്നു.
ഷംലാൽ അഹമ്മദ്
ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ അഭിമാന നിമിഷത്തിൽ, ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ.
ഒരു പരമാധികാര ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ രൂപംകൊണ്ടതിന്റെ സ്മരണ പുതുക്കുന്ന ഈ ദിനം, ഓരോ ഭാരതീയന്റെയും മനസ്സിൽ രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും ഉണർത്തുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഉന്നത മൂല്യങ്ങളാൽ അധിഷ്ഠിതമായ ഭരണഘടനയാണ് ഇന്ത്യയുടെ ശക്തി. വൈവിധ്യമാർന്ന ഭാഷകളും സംസ്കാരങ്ങളും മതങ്ങളും പാരമ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ‘വൈവിധ്യത്തിലെ ഏകത്വം’ എന്ന സവിശേഷത ലോകത്തിന് മുന്നിൽ ഇന്ത്യ തെളിയിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദബന്ധം ഇന്ന് അഭൂതപൂർവമായ വളർച്ചയുടെ പാതയിലാണ്. ഈ രണ്ടു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പ്രവർത്തിക്കാൻ കഴിയുന്നത് എ.ബി.സി കാർഗോ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമാണ്. രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കായി ഐക്യത്തോടെ മുന്നേറാൻ ഈ റിപ്പബ്ലിക് ദിനം എല്ലാവർക്കും പ്രചോദനമാകട്ടെ.
ഡോ. ഷരീഫ് അബ്ദുൽ ഖാദർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.ബി.സി കാർഗോ ഗ്രൂപ് ഓഫ് കമ്പനീസ്
77ാം റിപ്പബ്ലിക് ദിനത്തിൽ മൂല്യങ്ങൾ, പ്രതിരോധശേഷി, ദർശനം എന്നിവയിൽ കെട്ടിപ്പടുത്ത ഒരു രാഷ്ട്രം എന്ന നിലയിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ ഈ യാത്രയിൽ നമ്മൾ അഭിമാനിക്കുന്നു. ഇന്ത്യയുടെ ഭരണഘടന തത്ത്വങ്ങൾ അതിരുകൾക്കപ്പുറത്തേക്ക് വളരാൻ എന്നും പ്രചോദനമാണ്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയുടെ കരകൗശല വൈദഗ്ധ്യം, സംരംഭകത്വം, സമഗ്രത എന്നിവ ലോകത്തിന് മുന്നിൽ എത്തിക്കുന്നു. ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള സ്വാധീനത്തിന് അർഥവത്തായ സംഭാവന നൽകുകയും ഞങ്ങളുടെ ആഗോള സാന്നിധ്യം ഇന്ത്യൻ മനോഭാവത്തിൽ ആഴത്തിൽ വേരൂന്നിയതുമാണ്.
കെ.പി. അബ്ദുൽ സലാം
വൈസ് ചെയർമാൻ, മലബാർ ഗ്രൂപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

