റമദാനെ ധന്യമാക്കുക -യഹ്യ തളങ്കര
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി വെസ്റ്റ് ബെസ്റ്റേൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃയോഗം ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: റമദാൻ മാസം ആത്മീയ നവീകരണത്തിന്റെയും മാനവിക മൂല്യങ്ങളുടെ പുനരുജ്ജീവനത്തിന്റെയും മാസമാണെന്നും, കാരുണ്യ പ്രവർത്തനങ്ങളിലൂടെ റമദാനെ ധന്യമാക്കാൻ കെ.എം.സി.സി മുൻപന്തിയിൽ ഉണ്ടാകണമെന്നും ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. വെസ്റ്റ് ബെസ്റ്റേൺ പേൾ ക്രീക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ ജില്ല ഭാരവാഹികളുടെയും ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികളുടെയും മണ്ഡലത്തിലെ പ്രധാന ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ മേൽnറമ്പ് സ്വാഗതം പറഞ്ഞു.ദുബൈ കെ.എം.സി.സി വെൽഫെയർ സ്കീം ‘ഹംസഫർ’ പ്രചാരണ കാമ്പയിൻ വൻ വിജയമാക്കിയ വെൽഫെയർ സ്കീം ജില്ല സബ് കമ്മിറ്റിയെയും മണ്ഡലം കമ്മിറ്റിയെയും പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളെയും ജില്ല കമ്മിറ്റി അഭിനന്ദിച്ചു. എസ്.ഐ.ആർ പ്രവാസി വോട്ടുചേർക്കൽ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ദുബൈ കെ.എം.സി.സി പ്രവർത്തക സമിതി അംഗം മുനീർ ബേരിക്കയെ യോഗം അഭിനന്ദിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ മുനീർ ബേരിക്ക, സലിം ചേരങ്കൈ, കെ.എം.സി.സി ജില്ല ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, ഇസ്മായിൽ നാലാം വാതുക്കൽ, സുബൈർ അബ്ദുല്ല, ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, പി.ഡി. നൂറുദ്ദീൻ, ബഷീർ പാറപള്ളി, അഷ്റഫ് ബായാർ, സിദ്ദീഖ് ചൗക്കി, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്ക, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, ഹസ്കർ ചൂരി, അജ്മൽ മൂലടുക്കം, അഷ്റഫ് ബച്ചൻ, യൂസഫ് ഷേണി, ഉപ്പി കല്ലങ്കൈ, താത്തു തൽഹത്ത്, ഹനീഫ കുളത്തിങ്കാൽ എന്നിവർ സംസാരിച്ചു.അഷ്റഫ് ബായാർ പ്രാർഥന നിർവഹിച്ചു. ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

