Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎമിറേറ്റിലെ ലേബർ...

എമിറേറ്റിലെ ലേബർ ക്യാമ്പ് തൊഴിലാളികൾക്ക് സന്തോഷപ്പെരുന്നാൾ

text_fields
bookmark_border
എമിറേറ്റിലെ ലേബർ ക്യാമ്പ് തൊഴിലാളികൾക്ക് സന്തോഷപ്പെരുന്നാൾ
cancel
camera_alt

 ദു​ബൈ തൊ​ഴി​ൽ​കാ​ര്യ സ്ഥി​രം സ​മി​തി ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​നം

ദു​ബൈ: എ​മി​റേ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ഘോ​ഷ​​പ്പെ​രു​ന്നാ​ൾ ഒ​രു​ക്കി ദു​ബൈ തൊ​ഴി​ൽ​കാ​ര്യ സ്ഥി​രം സ​മി​തി. ‘സാ​ദാ’ (സ​ന്തോ​ഷം) എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ തൊ​ഴി​ലാ​ളി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ 30 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ സ​മ്മാ​ന​ങ്ങ​ൾ. ജ​ബ​ൽ അ​ലി, അ​ൽ​കൂ​സ്, മു​ഹൈ​സി​ന എ​ന്നീ മൂ​ന്നു​ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലാ​ണ്​ ബ​ലി​​​പെ​രു​ന്നാ​ളി​ന്‍റെ മൂ​ന്നു​ ദി​ന​ങ്ങ​ളി​ൽ വ​ൻ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​രോ ക്യാ​മ്പി​ലും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ഓ​രോ ദി​വ​സ​വും ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​​ ഐ​ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

ഇ​തി​ന്​ പു​റ​മെ ബം​ബ​ർ സ​മ്മാ​ന​മാ​യി മൂ​ന്നു ദി​വ​സ​വും ഓ​രോ കാ​റു​ക​ൾ വീ​തം ന​ൽ​കും. മൂ​ന്നു ദി​ന​വും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ സ​മി​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.ന​മു​ക്ക്​ ഒ​രു​മി​ച്ച്​ ആ​ഘോ​ഷി​ക്കാം ഈ​ദ്​ എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ സ​ന്ദേ​ശം. ​

ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ ​തൊ​ഴി​ലാ​ളി​ക​ളെ​യും പ​​ങ്കെ​ടു​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ‘സാ​ദാ’ സം​രം​ഭ​ത്തി​ന്​ തൊ​ഴി​ൽ​കാ​ര്യ സ്ഥി​രം സ​മി​തി രൂ​പം​ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ അ​സി. ഡ​യ​റ​ക്ട​റും പെ​ർ​മ​ന​ന്റ് ക​മ്മി​റ്റി ഫോ​ർ ലേ​ബ​ർ അ​ഫ​യേ​ഴ്സ്‌ ദു​ബൈ ചെ​യ​ർ​മാ​നു​മാ​യ മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് ബി​ൻ സു​റൂ​ർ പ​റ​ഞ്ഞു.ദു​ബൈ പൊ​ലീ​സ്, ദു​ബൈ ഇ​​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​മെ​ന്‍റ്, ഇ​സ്​​ലാ​മി​ക്​ അ​ഫേ​ഴ്​​സ്, ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ സ​ഹ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bakriduaeemirate labor camp workers
News Summary - Happy bakrid to the labor camp workers in the emirate
Next Story