ലോക സന്തോഷ ദിനം: ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ പാസ്പോർട്ടിൽ പതിപ്പിച്ചത് ഹാപ്പിനസ് സ്റ്റാമ്പ്
text_fieldsദുബൈ: ദുബൈ രാജ്യന്തര വിമാനത്താവളത്തിൽ ലോക സന്തോഷ ദിനത്തിൽ യാത്രക്കാരുടെ പാസ്പോർട്ടിൽ എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി പതിപ്പിച്ചത് പുഞ്ചിരിയുടെ മുഖമണിഞ്ഞ ഹാപ്പിനെസ് സ്റ്റാമ്പുകൾ. ദിനാചരണത്തോടനുബന്ധിച്ച് ദുബൈ എയര്‍പോര്‍ട്ടിലും ഹത്ത അതിർത്തിയിലും വിപുലമായ പരിപാടികൾ ജിഡിആര്‍എഫ്എ ദുബൈ( ദുബൈ എമിഗ്രേഷന്‍) ഒരുക്കിയിരുന്നു. വകുപ്പിെൻറ ഹാപ്പിനെസ് സന്ദേശ കാർഡും, മധുരപലഹാരങ്ങളും, സമ്മാനങ്ങളും യാത്രികർക്ക നൽകി. വിമാനത്താവളത്തിെല ഒരോ പാസ്‌പോർട്ട് ചെക്കിംഗ് കൗണ്ടറിലും സന്തോഷ മുദ്രകളും പതിപ്പിച്ചിരുന്നു. വകുപ്പിെൻറ വിവിധ കസ്റ്റമർ ഹാപ്പിനെസ് സെൻററുകളിൽ വൈവിധ്യമാർന്ന ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. വകുപ്പിെൻറ ഓഫീസിൽ എത്തിയ ഉപയോക്താക്കൾക്ക് നിരവധി സമ്മാനങ്ങളും ചോക്ലേറ്റുകളും നൽകി. വകുപ്പിെൻറ മുഖ്യകാര്യാലയമായ ജാഫ്‌ലിയയിലെ ഓഫീസിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള വിരൽ പഞ്ചിംഗ് ഇന്നലെ ഇല്ലായിരുന്നു. സന്തോഷ ദിനത്തിെൻറ പ്രസക്തി ഉളവാക്കുന്ന സന്ദേശ ഫ്ലക്സിൽ ജീവനക്കാർ തങ്ങളുടെ ഹാപ്പിനെസ് മുദ്ര ആലേഖനം ചെയ്തു.. ഓഫീസുകൾ തോറും വിവിധ സമ്മാനങ്ങളും മറ്റും നൽകി കൊണ്ട് എല്ലാം മേഖലയിലും സന്തോഷകരമായ അന്തരീക്ഷം സൃഷ്‌ടിച്ചു. 200 ഒാളം രാജ്യക്കാർ സൗഹൃദത്തോടെയും സന്തോഷത്തോടെയും കഴിയുന്നയിടമാണ് യു.എ.ഇ. എല്ലാവർക്കും സന്തോഷ ജീവിതത്തിെൻറ മഹത്തായ മാതൃക നൽകാനാണ് രാജ്യത്തെ ഭരണാധികാരികൾ എപ്പോഴും ആഗ്രഹിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഈ രംഗത്തെ കാഴ്ചപ്പാടുകൾ ഏറെ പ്രസക്തമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ഹാപ്പിനെസ് സന്ദേശത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
