Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടകരമായ വസ്തുക്കളുടെ കൈകാര്യം: മാര്‍ഗനിര്‍ദേശവുമായി അബൂദബി

text_fields
bookmark_border
11 മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
അപകടകരമായ വസ്തുക്കളുടെ കൈകാര്യം: മാര്‍ഗനിര്‍ദേശവുമായി അബൂദബി
cancel

അബൂദബി: അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള 11 സമഗ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി ഹസാര്‍ഡസ് മെറ്റീരിയല്‍സ് മാനേജ്‌മെന്‍റ് സെന്‍റര്‍. ഇത്തരം വസ്തുക്കളുടെ കൈകാര്യം ചെയ്യലിന് മേല്‍നോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉത്തരവാദിത്തമുള്ള അതോറിറ്റിയാണ് അബൂദബി ഹസാര്‍ഡസ് മെറ്റീരിയല്‍സ് മാനേജ്‌മെന്‍റ് സെന്‍റര്‍. അബൂദബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫേമിറ്റി കൗണ്‍സിലുമായി സഹകരിച്ചാണ് സമഗ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഇറക്കുമതി, കയറ്റുമതി, ഗതാഗതം, സംഭരണം, നിര്‍മാണം, പാക്കേജിങ്, വാണിജ്യ വില്‍പ്പന, സംസ്‌കരണം, പുനരുപയോഗം, അന്തിമ നിര്‍മാര്‍ജനം തുടങ്ങി എല്ലാവിധ ഘട്ടങ്ങളും മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അപകടകരമായ വസ്തുക്കളുടെ തരംതിരിക്കല്‍, ലേബല്‍ ചെയ്യല്‍, സുരക്ഷാ ഡാറ്റാ ഷീറ്റുകള്‍, ഓരോ വിഭാഗത്തിന്‍റെയും പങ്കുകളുടെയും വ്യക്തമായ നിര്‍വചനം, ഉത്തരവാദിത്തം, ഓരോ ഘട്ടങ്ങളിലെയും നിയന്ത്രണ ആവശ്യകതകള്‍ എന്നിവയും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്. എമിറേറ്റിലെ അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കുന്നതില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു നാഴികക്കല്ലാണെന്ന് സെന്‍റർ ആക്ടിങ് ഡയറക്ടര്‍ ജനറലായ ഖല്‍ഫാന്‍ അബ്ദുല്ല ഖല്‍ഫാന്‍ അല്‍ മന്‍സൂരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Handling of hazardous materials: Abu Dhabi with guidance
Next Story