പഞ്ചഗുസ്തി മത്സരം ഒക്ടോബർ ഒന്നിന്
text_fieldsഅബൂദബി: കേരള സോഷ്യൽ സെന്ററിൽ പഞ്ചഗുസ്തി മത്സരം ഒക്ടോബർ ഒന്നിന്. വൈകീട്ട് മൂന്നു മണി മുതൽ സെന്റർ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നടക്കുക. ഇന്ത്യ, പാകിസ്താൻ, റഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള പഞ്ചഗുസ്തി താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. 75 കിലോക്കു താഴെ, 75 മുതൽ 85 കിലോ വരെ, 85 മുതൽ 95 കിലോ വരെ, 95 കിലോക്കു മുകളിൽ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഒന്നിന് ഉച്ച രണ്ടു മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും. വിവരങ്ങൾക്ക് 0504915241, 0558076072 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കായികവിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. സെക്രട്ടറി പി.വി. സുഭാഷ് എന്നിവർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.