Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജയിലെ അൽ ഹംരിയ ബീച്ചും താൽക്കാലികമായി അടച്ചു
text_fieldsbookmark_border
ഷാർജ: ഉമ്മുൽ ഖുവൈൻ തീരത്തുണ്ടായ എണ്ണച്ചോർച്ചയെത്തുടർന്ന് മുൻകരുതൽ നടപടിയായി ഷാർജയിലെ അൽ ഹംരിയ ബീച്ച് താൽക്കാലികമായി അടച്ചതായി ഷാർജ നഗരസഭ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ബീച്ചുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമുദ്ര മലിനീകരണം തടയുന്നതിനുമായി എമിറേറ്റിലെ പ്രത്യേക സംഘങ്ങൾ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്.
പൊതുസുരക്ഷ മുൻനിർത്തി മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. തീരത്തുണ്ടായ എണ്ണച്ചോർച്ചയെ തുടർന്ന്, സുരക്ഷാ പരിശോധനകളും സമുദ്ര സംരക്ഷണ നടപടികളും പൂർത്തിയാകുന്നതുവരെ ഉമ്മുൽ ഖുവൈനിലെ എല്ലാ ബീച്ചുകളും തീരദേശ മേഖലകളും താൽക്കാലികമായി അടച്ചിരിക്കുകയാണ്.
Next Story

