ബോധവത്കരണവുമായി ഹംറിയ നഗരസഭ
text_fieldsഷാർജ: കോവിഡ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികളും ആരോഗ്യ-ശുചിത്വ മാനദണ്ഡങ് ങളും നടപ്പിലാക്കുന്നതിനായി ഷാർജയുടെ ഭാഗമായ അൽ ഹംറിയ മുനിസിപ്പാലിറ്റി ഭക്ഷ്യ ഔട്ട്ലെറ്റുകളിലും റസ്റ്റാറൻറുകളിലും ബോധവത്കരണ കാമ്പയിൻ ശക്തമാക്കി. മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യ നിയന്ത്രണ വിഭാഗം സ്ഥാപനങ്ങളിൽ പരിശോധനയും നടത്തി.
ശരിയായ ശുചിത്വ രീതികൾക്ക് പുറമേ ഹെഡ് ക്യാപ്പുകളും ഫേസ് മാസ്കുകളും ധരിക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ പാലിക്കാൻ നിർദേശം നൽകി. ഉപരിതലങ്ങളും ഉപകരണങ്ങളും ഷോപ്പിങ് ട്രോളികളും അണുവിമുക്തമാക്കണമെന്നും ജീവനക്കാരുടെ ആരോഗ്യസ്ഥിതി റിപ്പോർട്ട് ചെയ്യണമെന്നും നഗരസഭ നിർദേശിച്ചു. വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യവ്യാപകമായ ശ്രമങ്ങൾക്ക് അനുസൃതമായി മുനിസിപ്പാലിറ്റി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഡയറക്ടർ മുബാറക് റാഷിദ് അൽ ഷംസി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
