Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ണി​ഞ്ഞൊ​രു​ങ്ങി...

അ​ണി​ഞ്ഞൊ​രു​ങ്ങി ഹം​രി​യ ബീ​ച്ച്

text_fields
bookmark_border
അ​ണി​ഞ്ഞൊ​രു​ങ്ങി ഹം​രി​യ ബീ​ച്ച്
cancel

ഷാ​ർ​ജ എ​മി​റേ​റ്റി​ലു​ള്ള ഈ ​ക​ട​ൽ​തീ​ര​ത് സാ​യാ​ഹ്നം ചെ​ല​വി​ട്ടി​ട്ടു​ണ്ടോ? ഇ​ല്ലെ​ങ്കി​ൽ ഒ​രു അ​സ്ത​മ​യം കാ​ണാ​ൻ തീ​ർ​ച്ച​യാ​യും ഇ​വി​ടെ എ​ത്ത​ണം. കു​ടും​ബ​ത്തൊ​ടൊ​ത്ത്​ വി​നോ​ദ​യാ​ത്ര​ക്ക്​ പ​റ്റി​യ ഇ​ട​മാ​ണി​ത്. വൃ​ത്തി​യു​ള്ള തീ​ര​വും ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​വും നി​ങ്ങ​ളെ ഇ​വി​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം പി​ടി​ച്ചി​രു​ത്തും. കു​ട്ടി​ക​ൾ​ക്ക് നേ​ര​മ്പോ​ക്കി​നു​ള്ള വ​ക​ക​ൾ വേ​റെ​യും ഉ​ണ്ട്. ഷാ​ർ​ജ​യു​ടെ ഭാ​ഗ​മാ​ണെ​ങ്കി​ലും ഇ​ത്തി​ഹാ​ദ് റോ​ഡി​നോ​ട് ചേ​ർ​ന്ന് അ​ജ്മാ​നി​നും ഉ​മ്മു​ൽ ഖു​വൈ​നി​നും ഇ​ട​യി​ലാ​ണ് ഇ​തി​ന്‍റെ കി​ട​പ്പ്. ഷാ​ർ​ജ​യി​ലെ ഹം​രി​യ ഫ്രീ ​സോ​ണി​ന​ടു​ത്താ​യി ഏ​താ​നും സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ൾ മാ​ത്രം താ​മ​സി​ക്കു​ന്ന ഒ​രു കൊ​ച്ചു സ്ഥ​ല​മാ​ണ് ഹം​രി​യ ടൗ​ൺ. ചെ​റു​തെ​ങ്കി​ലും ക്ലി​നി​ക്കും പോ​ലീ​സ് സ്റ്റേ​ഷ​നും സ്പോ​ട്സ് ക്ല​ബും ഒ​ക്കെ​യു​ണ്ട്. അ​ധി​കം തി​ര​യി​ല്ലാ​ത്ത സ്ഫ​ടി​ക വ്യ​ക്ത​ത​യു​ള്ള വെ​ള്ള​വും സ്വ​ർ​ണ​വ​ർ​ണ​മു​ള്ള മ​ണ​ൽ​ത്ത​രി​ക​ളും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​ണ്.

നീ​ന്ത​ൽ അ​നു​വ​ദ​നീ​മാ​യ ഈ ​ബീ​ച്ചി​ൽ രാ​വി​ലെ 6 മു​ത​ൽ വൈ​കീ​ട്ട് 6 വ​രെ ലൈ​ഫെ​ഗാ​ർ​ഡി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണ്.

ആറിനുശേ​ഷ​മു​ള്ള കു​ളി സ്വ​ന്തം റി​സ്കി​ലാ​യി​രി​ക്കും. ടോ​യ്​​ല​റ്റ് സൗ​ക​ര്യ​വും ഷ​വ​ർ ബൂ​ത്തു​ക​ളും ഉ​ണ്ട്. പ്ര​ദേ​ശ​ത്തു താ​മ​സ​ക്കാ​ർ കു​റ​വാ​യ​തി​നാ​ൽ അ​ത്ര ജ​ന​നി​ബി​ഢ​മാ​കാ​റി​ല്ല ഇ​വി​ടം. അ​തു​കൊ​ണ്ടു ത​ന്നെ സ്വ​സ്ഥ​മാ​യി ക​ട​ലി​നെ ആ​സ്വ​ദി​ക്കാം. 1300 മീ​റ്റ​ർ നീ​ള​മു​ള്ള ജോ​ഗി​ങ് ട്രാ​ക്കി​ൽ ഒ​രു വ്യാ​യാ​മ​മോ ഇ​ഷി​ട്ടി​ക പാ​കി​യ ന​ട​പ്പാ​ത​യി​ൽ ഒ​രു കാ​ൽ​ന​ട സ​വാ​രി​യോ ചൂ​ണ്ട​യി​ട​ലോ ഒ​ക്കെ ആ​യി സ​മ​യം ചെ​ല​വി​ടാം. ബാ​ർ​ബി​ക്യൂ അ​നു​വ​ദ​നീ​യ​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamriya beach
Next Story