Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹംറിയ തീരത്ത് മൂന്ന്...

ഹംറിയ തീരത്ത് മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; കപ്പലിൽ നിന്ന് വിണെന്ന് സംശയം 

text_fields
bookmark_border
ഹംറിയ തീരത്ത് മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; കപ്പലിൽ നിന്ന് വിണെന്ന് സംശയം 
cancel

ഷാര്‍ജ: ഷാര്‍ജയുടെ തുറമുഖ നഗരമായ അല്‍ ഹംറിയ തീരത്ത് നിന്ന് മൂന്ന് ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരുടെ മൃതദേഹങ്ങള്‍ കിട്ടിയതായി തീരസംരക്ഷണ വിഭാഗം അറിയിച്ചു. കാറ്റിലും കോളിലുംപ്പെട്ട് ആടിയുലഞ്ഞ കപ്പലില്‍ നിന്ന് കടലിലേക്ക് തെറിച്ച് വീണായിരിക്കാം ഇവര്‍ മരിച്ചതെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവര്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് സ്ഥിരികരിച്ചിട്ടില്ല. ഏത് കപ്പലില്‍ നിന്നാണ് വീണതെന്നും സ്ഥിരികരിക്കപ്പെട്ടിട്ടില്ല. 

മോശം കാലവസ്ഥയെ തുടര്‍ന്ന് ഹംറിയയില്‍ കഴിഞ്ഞ ദിവസം കപ്പല്‍ കരക്കടിഞ്ഞിരുന്നു. അഞ്ച് കപ്പലുകളാണ് ഷാര്‍ജയിലെ ഹിറ, ഹംറിയ, ഉമ്മുല്‍ഖുവൈന്‍ തീരങ്ങളിലടിഞ്ഞത്. എന്നാല്‍ ഇതില്‍ നിന്ന് ആളുകള്‍ കടലില്‍ വീണ വാര്‍ത്ത അന്ന് വന്നിരുന്നില്ല. കപ്പല്‍ കരക്കടിഞ്ഞ ഉടനെ തീരസംരക്ഷണ വിഭാഗം എല്ലാവിധ സഹായങ്ങളും എത്തിച്ചിരുന്നു. കപ്പല്‍ അധികൃതരുമായി ബന്ധപ്പെടുകയും അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കി ജീവനക്കാരെ നാട്ടിലത്തെിക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. ഞായറാഴ്ച പകല്‍ തീരസംരക്ഷണ വിഭാഗം കടലില്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. പ്രദേശത്ത് താമസിക്കുന്നവരും മൃതദേഹങ്ങള്‍ കണ്ടവിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. മൃതദേഹത്തിന്‍െറ പഴക്കവും മറ്റ് അനുബന്ധ പരിശോധനകളും പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമെ ഇവരെ കുറിച്ചുള്ള പൂര്‍ണ വിവരം ലഭിക്കുകയുള്ളു. കപ്പലില്‍ നിന്ന് തെറിച്ച് വീണ ഇവര്‍ കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് മുങ്ങിമരിച്ചതാകുമെന്നാണ് നിഗമനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamria
News Summary - hamria bank three indians deadbody found
Next Story