വിദേശ നിക്ഷേപം: ലോകത്തെ പത്തു പ്രധാന നഗരങ്ങളിൽ ദുബൈയും
text_fieldsദുബൈ: ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്.ഡി.െഎ) ലഭിക്കുന്ന ലോകത്തെ 10 പ്രധാന നഗരങ്ങളുടെ പട്ടികയിൽ ദുബൈ വീണ്ടും. പോയവർഷം 255 കോടി ദിർഹത്തിെൻറ നിക്ഷേപം ആക ർഷിച്ച ദുബൈ ലോകത്തെ ഏറ്റവും മികച്ച നിക്ഷേപം ലഭിക്കുന്ന പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
245 പുതിയ നിക്ഷേപ പദ്ധതികളാണ് ഇൗ കാലയളവിൽ ഇവിടെ ഉണ്ടായതെന്നും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വ്യക്തമാക്കി.
പുത്തൻ നിക്ഷേപ സംരംഭങ്ങളുടെ എണ്ണത്തിലും പ്രവർത്തനത്തിലും ലണ്ടനും സിംഗപ്പൂരിനും െതാട്ടുപിറകിലായി ദുബൈയുണ്ടെന്ന് ദുബൈ ഇൻവെസ്റ്റ്മെൻറ് ഡവലപ്മെൻറ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
തന്ത്രപ്രധാന പദ്ധതികളിലാണ് 60 ശതമാനം പുത്തൻ നിക്ഷേപവുമുണ്ടായിരിക്കുന്നത്. േനരിട്ടുള്ള വിദേശ നിേക്ഷപം ഏറെയും പശ്ചാത്തല വികസനം, സ്മാർട്ട് സേവനങ്ങൾ എന്നീ മേഖലകളിലാണ്. കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് മൂലധന നിക്ഷേപത്തിൽ മുന്നിൽ. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഇറ്റലി എന്നീ വൻ വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും എഫ്.ഡി.െഎ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യവസായത്തിനും വിനോദ സഞ്ചാരത്തിനും നിക്ഷേപത്തിനും അനുയോജ്യമായ നഗരമായി ദുബൈയുടെ മുന്നേറ്റം യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറയും വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ൈശഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറയും സുസ്ഥിര വികസന ദർശനത്തിെൻറ ഫലപ്രാപ്തിയാണെന്ന് ശൈഖ് ഹംദാൻ അഭിപ്രായപ്പെട്ടു.
നൂതന സാേങ്കതിക വിദ്യകളിലൂന്നിയ നൂറിലേറെ സ്റ്റാർട്ട് അപ്പുകൾക്കാണ് ദുബൈ കേന്ദ്രമായിരിക്കുന്നത്.
ചെറുകിട^ഇടത്തരം സംരംഭങ്ങൾക്ക് തുടക്കമിടാനും വികസിച്ച് വിദേശത്തേക്ക് വ്യാപിക്കാനും ഏറ്റവും അനുയോജ്യമായ കേന്ദ്രമായി ദുബൈയെ േലാകം കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
