Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ക്ലാ​സ്​​മേ​റ്റ്​​സി​നൊ​പ്പം ഹം​ദാ​ൻ​; സെ​ൽ​ഫി വൈ​റ​ൽ

text_fields
bookmark_border
ക്ലാ​സ്​​മേ​റ്റ്​​സി​നൊ​പ്പം ഹം​ദാ​ൻ​; സെ​ൽ​ഫി വൈ​റ​ൽ
cancel

ദു​ബൈ: ഹൈ​സ്കൂ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​ക​ർ​ത്തി​യ സെ​ൽ​ഫി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

‘ഹൈ​സ്കൂ​ൾ റീ ​യൂ​നി​യ​ൻ! സ്കൂ​ൾ ബോ​യ്​​സ്​’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ്​ ഹം​ദാ​ൻ ചി​ത്രം പോ​സ്റ്റ്​ ചെ​യ്ത​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ചി​ത്ര​ത്തി​ന്​ ക​മ​ന്‍റും ലൈ​ക്കു​മാ​യെ​ത്തി​യ​ത്. സ്കൂ​ൾ കാ​ല​ത്തെ മൂ​ന്ന്​ സു​ഹൃ​ത്തു​ക്ക​ളാ​ണ്​ ചി​ത്ര​ത്തി​ലു​ള്ള​ത്. ദു​ബൈ​യി​ലെ റാ​ശി​ദ്​ പ്രൈ​വ​റ്റ്​ സ്കൂ​ളി​ലാ​യി​രു​ന്നു ഹം​ദാ​ന്‍റെ പ​ഠ​നം.

യു.​എ.​ഇ ധ​ന​കാ​ര്യ മ​ന്ത്രി​യും ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ മ​ക്​​തൂം, നി​ർ​മി​ത ബു​ദ്ധി മ​ന്ത്രി ഉ​മ​ർ സു​ൽ​ത്താ​ൻ അ​ൽ ഉ​ല​മ, പാ​കി​സ്താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബി​ലാ​വ​ൽ ഭൂ​ട്ടോ സ​ർ​ദാ​രി തു​ട​ങ്ങി​യ​വ​രും ഈ ​സ്കൂ​ളി​ലാ​ണ്​ പ​ഠി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SelfieHamdanclassmates
News Summary - Hamdan with his classmates; Selfie viral
Next Story