Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹംദാൻ സ്​പോർട്​സ്​...

ഹംദാൻ സ്​പോർട്​സ്​ കോംപ്ലക്സ്​: കളിയുടെ കേദാരം

text_fields
bookmark_border
ഹംദാൻ സ്​പോർട്​സ്​ കോംപ്ലക്സ്​: കളിയുടെ കേദാരം
cancel

ദുബൈയിലെ അന്താരാഷ്ട്ര മത്സരങ്ങളുടെ കേന്ദ്ര ബിന്ധുവായി മാറിയിരിക്കുകയാണ്​ ഹംദാൻ സ്​പോർട്​സ്​ കോംപ്ലക്സ്​. ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും ഇവിടേക്കുള്ള കായിക താരങ്ങളുടെയും മത്സരങ്ങളുടെയും ഒഴുക്ക്​ ഗണ്യമായി വർധിക്കുന്നത്​ ഇതിന്‍റെ തെളിവാണ്​. അടുത്തകാലത്ത്​ 28 ഒളിമ്പിക്സ്​, ഒളിമ്പിക്​സ്​ ഇതര കായിക ഇനങ്ങളുടെ മത്സരങ്ങൾക്കാണ്​ കോംപ്ലക്സ്​ വേദിയൊരുക്കിയത്​. ഇതിന്​ പുറമെ നിരവധി കമ്യൂണിറ്റി കായിക മത്സരങ്ങളും ഇവിടെ നടന്നു.

അടുത്ത വർഷം നടക്കുന്ന പാരിസ്​ ഒളിമ്പിക്സിൽ പ​ങ്കെടുക്കേണ്ട നിരവധി താരങ്ങളാണ്​ ഹംദാൻ സ്​പോർട്​സ്​ കോംപ്ലക്സിൽ പരിശീലനത്തിനെത്തുന്നത്​. ഇവിടെ ലഭിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ്​ താരങ്ങളെ ആകർഷിക്കുന്നത്​. ഒളിമ്പിക്സിൽ മൂന്ന്​ സ്വർണവും അഞ്ച്​ വെള്ളിയും നേടിയ താരങ്ങൾ ഇവിടെ പരിശീലനം നടത്തി. ദക്ഷിണാഫ്രിക്കൻ നീന്തൽ താരം ചാഡ്​ ലി, ജപ്പാന്‍റെ വനിത നീന്തൽ താരം റേ കാന്‍റോ, ഡെൻമാർക്കിന്‍റെ വനിത ബാഡ്​മിന്‍റൺ ചാമ്പ്യൻ ചാമ്പ്യൻ വിക്ടർ അകെൽസൺ തുടങ്ങിയ ഒളിമ്പിക്സ്​ ചാമ്പ്യൻമാർ കച്ചമുറുക്കുന്നത്​ ഇവിടെയാണ്​.

ലോക ചാമ്പ്യൻഷിപ്പിൽ ​മെഡൽ നേടിയ ഫ്രാൻസിന്‍റെ ഗാരി ഹണ്ട്​, റഷ്യയുടെ അനസ്​താഷ്യ അഖിപോവ്​സ്കായ തുടങ്ങിയവരും ഹംദാൻ സ്​പോർട്​സ്​ കോംപ്ലക്സിൽ പയറ്റിത്തെളിഞ്ഞവരാണ്​. ഈ വർഷം അവസാനത്തോടെ 45 പ്രദേശിക, അന്താരാഷ്ട്ര മത്സരങ്ങൾക്കെങ്കിലും കോംപ്ലക്സ്​ ആതിഥ്യമരുളും. ദുബൈയിൽ നടക്കുന്ന പ്രധാന കായിക മേളകളുടെ 10 ശതമാനം വരുമിത്​. ഒളിമ്പിക്സിന്​ മുന്നോടിയായി നിരവധി ക്ലബ്ബുകളും കായിക അതോറിറ്റികളും പരിശീലനത്തിന്​ താൽപര്യം പ്രകടിപ്പിച്ച്​ അധികൃതരെ സമീപിച്ചിട്ടുണ്ട്​.

വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന്​ കായിക താരങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി ഇവിടെയെത്തിയെന്നാണ്​ കണക്ക്​. ഈ വർഷം ആദ്യ പാദത്തിൽ മാത്രം 28 പ്രധാന കായിക മത്സരങ്ങൾ നടന്നു. നീന്തൽ, വാട്ടർ പോളോ, ഡൈവിങ്​, അണ്ടർ വാട്ടർ ഹോക്കി, അണ്ടർ വാട്ടർ റഗ്​ബി, ഫെൻസിങ്​, ജിംനാസ്റ്റിക്​, കാർട്ടിങ്​, സൈക്ലിങ്​, ഓട്ടം, ബാഡ്​മിന്‍റൺ, ഡ്യൂവാത്തലോൺ, അക്വാത്തലോൺ, ട്രയാത്തലോൺ, ബാസ്​ക്കറ്റ്​ബാൾ, വോളിബാൾ, റസ്​ലിങ്​, കരാട്ടെ, മോഡേൺ പെന്‍റാത്തലോൺ, തൈക്വേണ്ടോ, ടെന്നിസ്​, ബോക്സിങ്​, ഭാരാദ്വഹനം, ടേബിൾ ടെന്നിസ്​ തുടങ്ങിയ മത്സരങ്ങൾ ഈ കാലയളവിൽ ഇവിടെ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEHamdan Sports Complex
News Summary - Hamdan Sports Complex
Next Story