Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ ഹംദാൻ  സ്​പെഷൽ...

ശൈഖ്​ ഹംദാൻ  സ്​പെഷൽ ഒളിമ്പിക്​സ്​  മിന ഗെയിംസ്​ സന്ദർശിച്ചു

text_fields
bookmark_border
ശൈഖ്​ ഹംദാൻ  സ്​പെഷൽ ഒളിമ്പിക്​സ്​  മിന ഗെയിംസ്​ സന്ദർശിച്ചു
cancel

അബൂദബി: ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അബൂദബി നാഷനൽ എക്​സിബിഷൻ സ​​െൻററിൽ (അഡ്​നെക്​) സ്​പെഷൽ ഒളിമ്പിക്​സ്​ മിന ഗെയിംസ് സന്ദർശിച്ചു. ബാസ്​കറ്റ്​ ബാൾ, ടേബിൾ ടെന്നീസ്​, വോളിബാൾ തുടങ്ങി നിരവധി കായിക ഇനങ്ങൾ അദ്ദേഹം വീക്ഷിച്ചു. യുവജന കാര്യ സഹമന്ത്രി ശമ്മ ബിൻത് സുഹൈൽ ഫാരിസ്​ അൽ മസ്​റൂഇ, മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവരും ശൈഖ്​ ഹംദാനോടൊപ്പമുണ്ടായിരുന്നു.

31 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം കായിക താരങ്ങളാണ്​ സ്​പെഷൽ ഒളിമ്പിക്​സ്​ മിന ഗെയിംസിൽ മത്സരിക്കുന്നത്​. എട്ട്​ വ്യത്യസ്​ത വേദികളിലായി 16 ഇനങ്ങളിലാണ്​ മത്സരം. അഡ്​നെകിന്​ പുറമെ സായിദ്​ സ്​പോർട്​സ്​ സിറ്റി, യാസ്​ മറീന സർക്യൂട്ട്​, ന്യൂയോർക്​ സർവകലാശാല അബൂദബി, ഒാഫിസേഴ്​സ്​ ക്ലബ്​, മുബാദല ​െഎ.പി.സി അരേന, അൽ ജസീറ സ്​പോർട്​സ്​ ക്ലബ്​, അൽ ഫോർസാൻ ക്ലബ്​ എന്നിവയും മത്സര വേദികളാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshamadan
News Summary - hamadan-uae-gulf news
Next Story