ഗൂഗിളും ദുബൈയും ഒരുേപാലെയെന്ന് ശൈഖ് ഹംദാെൻറ ട്വീറ്റ്
text_fieldsദുബൈ: ലോകത്തെ മുൻനിര നഗരങ്ങളിലൊന്നായ ദുബൈയെ ഗൂഗിളിനോട് ഉപമിച്ച ദുബൈ കിരീടാവകാശിയുടെ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി.
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി ഗൂഗിൾ സഹസ്ഥാപകനും ഗൂഗിളിെൻറ മാതൃസ്ഥാപനമായ ആൽഫബെറ്റിെൻറ പ്രസിഡൻറുമായ സെർജി ബ്രിൻ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുള്ള . ട്വിറ്ററിൽ തുടർച്ചയായി നടത്തിയ ട്വീറ്റുകളിലൂടെ ശൈഖ് ഹംദാൻ തന്നെയാണ് രസകരമായ കൂടിക്കാഴ്ചയെക്കുറിച്ച് വിവരിച്ചത്. ഗൂഗിളിെൻറ ചരിത്രത്തിന് സമാനമാണ് ദുബൈയുടെയും ചരിത്രെമന്നാണ് അദ്ദേഹം വിവരിക്കുന്നത്.
ഇടുങ്ങിയ ഒരു മുറിയിലാണ് സെർജിയും ലാറി പേജും ഗൂഗിൾ ആരംഭിക്കുന്നത്. നിലവിൽ അതിെൻറ മൂല്ല്യം 600 ബില്ല്യൺ ഡോളർ കടന്നിട്ടുണ്ട്.
ലോകത്തുള്ള വിവരങ്ങൾ ക്രമീകരിക്കുകയും എല്ലാവർക്കും ലഭ്യമാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. സെർജിയുടെയും ലാറിയുടേയും കഥ ദുബൈയുടേതിന് സമാനമാണെന്ന് ശൈഖ് ഹംദാൻ ട്വീറ്റുകളിൽ വ്യക്തമാക്കുന്നു. ഗൂഗിൾ അറിവിെൻറ ഭാവി നിർമിച്ചപ്പോൾ ഭാവി നാഗരികതക്ക് മാതൃകയാക്കാവുന്ന നഗരമാണ് ദുശെബ സ്ഥാപിച്ചതെന്ന് ശൈഖ് ഹംദാൻ ചൂണ്ടിക്കാട്ടി. കാബിനറ്റ്, ഭാവികാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയെയും ബ്രിൻ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
