കാറിൽ കുടുങ്ങിയവരെ പൊലീസ് രക്ഷിച്ചു
text_fieldsദുബൈ: കനത്ത മഴയിൽ വെള്ളത്താൽ ചുറ്റപ്പെട്ട കാറിൽ കുടുങ്ങിയ രണ്ടുപേരെ ദുബൈ പൊലീസ് ര ക്ഷിച്ചു. ദുബൈ സ്വദേശിയായ യുവതിയെയും ഏഷ്യയിൽനിന്നുള്ള യുവാവിനെയുമാണ് കാറുകളി ൽനിന്ന് രക്ഷപ്പെടുത്തിയതെന്ന് റാശിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഇൗദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് അറിയിച്ചു.
ഫെസ്റ്റിവൽ സിറ്റി ടണലിൽ യുവതി കുടുങ്ങി കിടക്കുന്നതായി പുലർച്ച നാലോടെയാണ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. കാർ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. പരിഭ്രാന്തിയിലായ യുവതിയെ േഡാർ തുറന്ന് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം ഇരച്ചുകയറിയതോടെ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. ഇതേതുടർന്ന് പ്രത്യേക രക്ഷാസംഘത്തെ വിളിച്ചുവരുത്തി യുവതിയെ രക്ഷിക്കുകയായിരുന്നു.
ദുബൈ ഇൻറർനാഷനൽ സിറ്റിയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് ഏഷ്യക്കാരനായ യുവാവ് കാറിൽ കുടുങ്ങിക്കിടക്കുന്നത് പൊലീസിെൻറ ശ്രദ്ധയിൽപെട്ടത്. ഇയാളെ കാറിെൻറ ഡോർ തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും പൊലീസിന് നന്ദി രേഖപ്പെടുത്തി. വെള്ളം ഉയരാൻ സാധ്യതയുള്ള സ്ഥലങ്ങളിലൂടെ പരമാവധി യാത്ര ഒഴിവാക്കണമെന്നും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 999 നമ്പറിൽ വിവരം അറിയിക്കണമെന്നും സഇൗദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
