Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹമദ് അൽ കഅബി...

ഹമദ് അൽ കഅബി എഫ്​.എ.എൻ.ആർ ഡയറക്ടർ ജനറൽ

text_fields
bookmark_border
ഹമദ് അൽ കഅബി എഫ്​.എ.എൻ.ആർ ഡയറക്ടർ ജനറൽ
cancel
camera_alt

ഹമദ് അൽ കഅബി

അബൂദബി: ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്​.എ.എൻ.ആർ) ഡയറക്ടർ ജനറലായി ഹമദ് അലി മുഹമ്മദ് അൽ കഅബിയെ നിയമിച്ചുകൊണ്ട് യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചു.

2009ൽ എഫ്​.എ.എൻ.ആർ സ്ഥാപിതമായതു മുതൽ അതിന്‍റെ ബോർഡ് ഓഫ് മാനേജ്‌മെന്‍റ്​ ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ അതോറിറ്റിയുടെ അടിത്തറ പാകുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

യു.എ.ഇ ആണവോർജ പദ്ധതിയുടെ എല്ലാ പ്രധാന നാഴികക്കല്ലുകളിലും നേരിട്ട് പങ്കാളിയായിരുന്നു. 2008 ഏപ്രിലിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധിയായും അന്താരാഷ്ട്ര ആണവ സഹകരണത്തിനായുള്ള പ്രത്യേക പ്രതിനിധിയായും ഹമദ് അൽ കഅബിയെ യു.എ.ഇ വിദേശകാര്യ മന്ത്രി നിയമിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Hamad Al Kaabi, Director General of FANR
Next Story