Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഗിന്‍റെ ഫ്രെയിമിൽ ഉരുക്കി ഒളിപ്പിച്ച അരക്കിലോയോളം സ്വർണം പിടികൂടി

text_fields
bookmark_border
ബാഗിന്‍റെ ഫ്രെയിമിൽ ഉരുക്കി ഒളിപ്പിച്ച അരക്കിലോയോളം സ്വർണം പിടികൂടി
cancel

ദുബൈ: സ്വർണം കടത്താനുള്ള പുത്തൻ തന്ത്രം വിഫലമാക്കി ദുബൈ കസ്റ്റംസ്. യാത്രാ ബാഗിന്‍റെ ഫ്രെയിമിൽ ഒളിപ്പിച്ച് ദുബൈയിലേക്ക് കടത്താൻ ശ്രമിച്ച അരക്കിലോയോളം സ്വർണശേഖരം ദുബൈ കസ്റ്റംസ് പിടിച്ചെടുത്തു. 460 ഗ്രാം തൂക്കം (57 പവൻ) വരുന്ന 24 കാരറ്റ് ശുദ്ധമായ സ്വർണം ഉരുക്കി നേർത്ത കമ്പികളാക്കി മാറ്റി യാത്രാ ബാഗിന്റെ ഫ്രെയിമിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു.

ഡിജിറ്റൽ സ്കാനിങ്​ പരിശോധനക്കിടെ സംശയാസ്പദമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ നേരിട്ടുള്ള പരിശോധനയിലാണ് സ്വർണക്കടത്തിന്‍റെ പുത്തൻ തന്ത്രം പുറത്തുകൊണ്ടുവന്നത്. സങ്കീർണമായ കടത്തുരീതികൾ പോലും കണ്ടെത്താനുള്ള ദുബൈ കസ്റ്റംസിന്‍റെ കാര്യക്ഷമതയും സംവിധാനങ്ങളുടെ കരുത്തുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ പറഞ്ഞു. മറ്റുള്ളവരുടെ യാത്രാ ബാഗുകൾ വാങ്ങിക്കൊണ്ടുവരരുതെന്ന് ദുബൈ കസ്റ്റംസ് കർശന മുന്നറിയിപ്പ് നൽകി. സൗഹൃദത്തിന്റെയോ പരിചയത്തിന്റെയോ പേരിൽ ഉള്ളടക്കം അറിയാത്ത ബാഗുകൾ കൈവശം വെച്ചാൽ നിയമപരമായ പൂർണ ഉത്തരവാദിത്തം യാത്രക്കാരനായിരിക്കും. അനധികൃതമായി വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നവർക്ക് വൻതുക പിഴയോ തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്നും കസ്റ്റംസ് മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Half a kilo of melted gold hidden in the frame of a bag was seized
Next Story