സ്നേഹത്തിന്റെ, നന്മയുടെ അരനൂറ്റാണ്ട്
text_fieldsകുഞ്ഞുമുഹമ്മദ് ഹാജി - പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഹമ്മദ് സാലിഹ് അബ്ദുറഹ്മാൻ അൽ റൈസ്. സംസാരിക്കുന്നത് കുഞ്ഞുമുഹമ്മദ് ഹാജി
ഇമാറാത്തി ജനതയുടെ നന്മയും സ്നേഹവും തുടിപ്പും ഏറ്റവുമധികം നേരിട്ടനുഭവിച്ചറിഞ്ഞയാളാണ് ജലീൽ ട്രേഡേഴ്സ് സ്ഥാപകനും ചെയർമാനുമായ എം.വി. കുഞ്ഞുമുഹമ്മദ് ഹാജി. യു.എ.ഇയുടെ പിറവിക്ക് പതിറ്റാണ്ട് മുമ്പേ ഇവിടെയെത്തി പൂജ്യത്തിൽനിന്ന് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സംരംഭകൻ. സുവർണ വർഷം പുൽകിയ യു.എ.ഇക്കൊപ്പം കുഞ്ഞുമുഹമ്മദ് ഹാജിയുടെ ജലീൽ ട്രേഡേഴ്സിനും ഇത് 50ാം വാർഷികമാണ്. 'ഗൾഫ് മാധ്യമം ശുക്റൻ ഇമാറാത്തി'ലൂടെ യു.എ.ഇ ജനതക്ക് ആദരമർപ്പിക്കുമ്പോൾ കുഞ്ഞുമുഹമ്മദ് ഹാജിക്കും പറയാനേറെ കഥകളുണ്ട്. പ്രവാസത്തിന്റെ ആദ്യകാലത്ത് ജോലിയും സഹായങ്ങളും നൽകിയ റാസൽഖൈമ ഭരണാധികാരി ശൈഖ് സഖ്ർ ബിൻ മുഹമ്മദ് അൽ ഖാസിമി മുതൽ സ്പോൺസർ മുഹമ്മദ് സാലിഹ് അബ്ദുറഹ്മാൻ അൽ റൈസ് വരെ നീളുന്ന ചെറുതും വലുതുമായ യു.എ.ഇ പൗരന്മാരുടെ സഹായങ്ങളെ ഓർത്തെടുക്കുകയാണ് ജലീൽ ട്രേഡേഴ്സിന്റെ അമരക്കാരനായ ഹാജിക്ക
സ്നേഹം തൊട്ടറിഞ്ഞ് തുടക്കം
1960കളുടെ തുടക്കത്തിൽ പേർഷ്യൻ മണ്ണിലേക്ക് ലോഞ്ച് കയറുമ്പോൾ ഗൾഫിനെക്കുറിച്ചും അറബികളെക്കുറിച്ചും കുഞ്ഞുമുഹമ്മദിന്റെ മനസ്സിൽ നിരവധി സങ്കൽപങ്ങളുണ്ടായിരുന്നു. ഇന്നാട്ടിൽ എത്തിയപ്പോഴാണ് അവരുടെ സ്നേഹവും നന്മയും അടുത്തറിയാൻ കഴിഞ്ഞത്. കടൽകടന്ന് നീന്തിക്കിതച്ച് എത്തിയ കാലത്ത് വിശപ്പും ദാഹവും അകറ്റിയത് അവരുടെ നന്മ മനസ്സായിരുന്നു. ഒമാൻ-യു.എ.ഇ അതിർത്തിപ്രദേശത്തായിരുന്നു ആദ്യം എത്തിയത്. ദാഹം അകറ്റാൻ കൃഷിച്ചാലുകളിൽനിന്ന് വെള്ളമെടുത്ത് കുടിച്ചിരുന്ന കാലം. സുബ്ഹി നമസ്കരിക്കാൻ പള്ളിയിൽ പോയപ്പോൾ പരിചയപ്പെട്ട അറബിയാണ് വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകിയത്. ഒമാൻ പൊലീസ് പിടികൂടിയപ്പോൾ ആത്മവിശ്വാസം പകർന്നതും ആശ്വസിപ്പിച്ചതും ധൈര്യം പകർന്നതുമെല്ലാം അദ്ദേഹമായിരുന്നു. പിന്നീടാണ് ഖോർഫക്കാനിൽ എത്തുന്നത്. ജോലിയൊന്നും ഇല്ലാതിരുന്ന കാലത്ത് ഷാർജയിലെ സുഹൃത്ത് സൈദിനൊപ്പമായിരുന്നു താമസം. അറബിയുടെ കടയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം കൊണ്ടുവന്ന ഭക്ഷണം കുഞ്ഞുമുഹമ്മദുമായി പങ്കുവെച്ചു. സൈദിന്റെ ബോസ് ഹസൻ അലി എന്ന അറബിയാണ് ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകിയത്.
ഈയിടക്കാണ് വടക്കേക്കാടുള്ള സുഹൃത്ത് അബ്ദുൽ ഖാദർ റാസൽഖൈമ ഭരണാധികാരിയുടെ വീട്ടിൽ ജോലി ചെയ്യുന്നതായി അറിഞ്ഞത്. അദ്ദേഹം വഴി അവിടെ പാർട്ട്ടൈം ജോലിക്കാരനായി കയറി. പശുക്കളെ കറക്കുന്ന ജോലിയായിരുന്നു ആദ്യം. അസുഖം മൂലം ആ ജോലി തുടരാൻ കഴിഞ്ഞില്ല. നൂറ് ദിർഹമായിരുന്നു ശമ്പളം. ആരും നോക്കാതെ കിടന്ന ആ വീട്ടിലെ പൂന്തോട്ടത്തിലെ ചെടികൾക്ക് വിറകിന്റെ വെണ്ണീറും പശുവിന്റെ ചാണകവും ഇട്ട് നനച്ച് വളർത്തിയെടുത്തു. ഇത് പൂവിട്ടതോടെ വീട്ടുടമയുടെ മനസ്സും തളിർത്തു. 50 ദിർഹം ശമ്പളം കൂട്ടി നൽകി. അവിടെയുണ്ടായിരുന്ന അറബിപ്പയ്യൻ വരാതിരുന്ന ദിവസങ്ങളിൽ കാർ കഴുകലും ഏറ്റെടുത്തു. കാറിന്റെ അകവും പുറവും നന്നായി വൃത്തിയാക്കി. സുഗന്ധവസ്തുക്കൾകൊണ്ട് അകം പുകപ്പിച്ചു. ഒരുദിവസം കാറുമായി പോയ അദ്ദേഹം മടങ്ങിയെത്തിയപ്പോൾ ആരാണ് കാർ വൃത്തിയാക്കിയത് എന്ന് ചോദിച്ചു. കുഞ്ഞുമുഹമ്മദാണെന്നറിഞ്ഞതോടെ വീണ്ടും അഭിനന്ദനം. അങ്ങനെ, ജോലി അഞ്ചു മാസം പിന്നിട്ടപ്പോൾ ശമ്പളം 200 ദിർഹമായി വർധിച്ചു. പിന്നീട് റാസൽഖൈമ ഭരണാധികാരിയുടെ വീട്ടിൽ ഡ്രൈവറെ ആവശ്യമുണ്ടെന്ന് കേട്ടതോടെ ഈ ജോലിയിലേക്ക് മാറി. 150 ദിർഹമായിരുന്നു ശമ്പളം. എന്നാൽ, ജോലിയുടെ മടുപ്പും ഏകാന്തതയും വർധിച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
രണ്ടാം വരവ്
നാട്ടിൽ നിൽപ് ബുദ്ധിമുട്ടായതോടെയാണ് കുടുംബത്തിലെ മാമദ്ക്കായുടെ നിർദേശപ്രകാരം ബോംബെയിലേക്ക് വണ്ടി കയറിയത്. ദാദറിലായിരുന്നു താമസം. ഇതിനിടെയാണ് റാസൽഖൈമ ഭരണാധികാരിയും കുടുംബവും ബോംബെ നടരാജ് ഹോട്ടലിലുണ്ടെന്ന് അറിഞ്ഞത്. അദ്ദേഹത്തിന്റെ കൂടെ വന്ന റാഷിദ് എന്ന അറബിയെ പരിചയപ്പെട്ടു. ഉടൻ ശൈഖ് അവിടേക്ക് വിളിപ്പിച്ചു. പാസ്പോർട്ട് ഉണ്ടായിരുന്നില്ല. ബോംബെയിൽനിന്ന് എടുത്തുതരാം എന്ന് പറഞ്ഞെങ്കിലും നാട്ടിൽനിന്ന് റെഡിയാക്കാം എന്ന് കരുതി. എന്നാൽ, അതിന് മുമ്പേ റാസൽഖൈമ ഭരണാധികാരി വിസ നൽകി. ബ്രിട്ടീഷ് വിസയായിരുന്നു. ഇത് എംബസിയിൽ കാണിച്ചാൽ പാസ്പോർട്ടിൽ വിസ പതിപ്പിച്ചുകിട്ടുമായിരുന്നു. അങ്ങനെ കുവൈത്ത് എയർവേസിൽ വീണ്ടും ദുബൈയിലെത്തി. വീണ്ടും ശൈഖിന്റെ വീട്ടിലായിരുന്നു ജോലി. അഞ്ചു വർഷം ഇവിടെ തുടർന്നു. ഇതിനിടയിൽ ഇടക്കിടെ ശൈഖിന്റെ ഭാര്യ മാഹ്റ ബിൻത് ഗുറൈറുമായി ചില വിഷയങ്ങളിൽ തർക്കമുണ്ടായി. എങ്കിൽപോലും തന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് അവർ അത് നൽകുമായിരുന്നുവെന്ന് ഹാജിക്ക ഓർക്കുന്നു. ആദ്യമായി വാഹനമെടുക്കാൻ 5000 ദിർഹം നൽകിയത് അവരാണ്. അന്ന് വാഹനം എടുക്കാൻ വേണ്ടിയിരുന്നത് 11,000 ദിർഹമായിരുന്നു. ബാക്കി തുക ബാങ്കിൽനിന്ന് കടം എടുത്തു. മുഹമ്മദ് റാഷിദ് എന്ന അറബിയുടെ പേരിലാണ് പിക്അപ് എടുത്തത്. മാസം 300 ദിർഹം വീതം അടച്ചുതീർക്കാൻ അദ്ദേഹം സൗകര്യം ചെയ്തു.
റാസൽഖൈമയിൽ ജോലി ചെയ്യുന്നതിനിടെ 1972ലാണ് സ്വന്തമായി ചെറിയ ബിസിനസ് തുടങ്ങുന്നത്. കുറച്ച് പഴങ്ങൾ മാത്രമുള്ള ചെറിയ ഷോപ്പായിരുന്നു അത്. ശൈഖിന്റെ വീട്ടിൽനിന്നാണ് പഴക്കച്ചവടത്തിന് പ്രചോദനം ലഭിച്ചത്. അവർക്കുണ്ടായിരുന്ന തോട്ടത്തിൽ നിന്ന് ലഭിക്കുന്ന ഫലങ്ങൾ വീട്ടിലേക്കും കുടുംബങ്ങളിലേക്കും എടുത്തശേഷം ബാക്കിയാവുന്നത് വിൽക്കാൻ നൽകി. ഇത് വാങ്ങാനായി ദുബൈയിൽ നിന്നും അൽഐനിൽനിന്നും ആളുകൾ വന്നു. അൽഐനിൽനിന്ന് വരുന്നവരെ സഹായിക്കാനാണ് ആദ്യം കച്ചവടത്തിലിടപെടുന്നത്. അപ്പോഴാണ് ശൈഖിന്റെ വീട്ടിൽനിന്ന് വാങ്ങുന്ന പഴങ്ങൾ അഞ്ചിരട്ടി വിലക്കാണ് അൽഐനിൽ വിൽക്കുന്നതെന്ന് മനസ്സിലാക്കിയത്. അൽഐനിലേക്ക് കടൽതീരത്തുകൂടി പിക്അപ്പിൽ പോകണമായിരുന്നു. ഇതിനാണ് ശൈഖിന്റെ ഭാര്യയുടെ സഹായത്തോടെ വാഹനം എടുത്തത്. നല്ല വ്യക്തിത്വമായിരുന്നു മാഹ്റ ബിൻത് ഗുറൈറ. അവരോട് എന്നും കടപ്പാടുണ്ടെന്ന് കുഞ്ഞു മുഹമ്മദ് ഹാജി നന്ദിയോടെ സ്മരിക്കുന്നു. കുടുംബത്തിന്റെ തോട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവരായിരുന്നു നോക്കിനടത്തിയിരുന്നത്. തോട്ടത്തിലെ പഴങ്ങളുടെ വിൽപനയുടെ കണക്കുകൾ കൃത്യമായി നൽകിയിരുന്നതിനാൽ അവർക്ക് കുഞ്ഞുമുഹമ്മദ് ഹാജിയെ വലിയ വിശ്വാസമായി. ഇതാണ് വാഹനം വാങ്ങിത്തരുന്നതിന് കാരണമായത്. ഈ വാഹനവുമായാണ് ബിസിനസിന്റെ ആരംഭം. അതിനു ശേഷമാണ് ദുബൈയിലേക്ക് ബിസിനസിനായി കൂടുമാറുന്നത്. ശൈഖിന്റെ വീട്ടിൽനിന്ന് പിരിയുന്നതിനു മുമ്പ് അവിടെ വിശ്വസ്തനായ ഒരു ഡ്രൈവറെ അവർക്ക് പകരക്കാരനായി നിയമിച്ചുനൽകി.
േചർത്തുപിടിച്ച് സ്പോൺസർ
സ്പോൺസറായിരുന്ന മുഹമ്മദ് സാലിഹ് അബ്ദുറഹ്മാൻ അൽ റൈസ് തന്റെ ബിസിനസ് വളർച്ചയിൽ നിർണായക പങ്കുവഹിച്ചതായി കുഞ്ഞുമുഹമ്മദ് ഹാജി പറയുന്നു. ബിസിനസിലെ കോടിക്കണക്കിന് സ്വത്ത് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. മക്കളോട് അദ്ദേഹം പറഞ്ഞത് എന്റേത് ഇതിൽ ഒന്നുമില്ലെന്നായിരുന്നു. 100 ശതമാനം വിദേശികൾക്ക് കമ്പനി ഉടമകളാകാമെന്ന നിയമം വന്നപ്പോൾ ഒരു മടിയുമില്ലാതെ എല്ലാ പേപ്പറുകളും അദ്ദേഹത്തിന്റെ മൂത്തമകൻ ഒപ്പിട്ടുതന്നു. കമ്പനി രേഖകൾ മാറ്റുന്നതിന് പല പ്രാവശ്യം സർക്കാർ ഓഫിസിൽ ഒരു മടിയുമില്ലാതെ വന്നു.
ശൈഖ് മുഹമ്മദിന്റെ കരുതൽ
തന്റെ ബിസിനസ് വളർച്ചക്ക് ദൈവത്തിനും യു.എ.ഇ ഭരണാധികാരികൾക്കുമാണ് അദ്ദേഹം പ്രധാനമായും നന്ദി പറയുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ഭരണം ഏറ്റെടുത്തശേഷമാണ് ഇത്രയധികം ബിസിനസ് വളർച്ചയുണ്ടായത്. ചെറിയ കച്ചവടക്കാർക്കുപോലും കരുതലൊരുക്കിയ ശൈഖ് മുഹമ്മദിന്റെ പ്രവൃത്തിയെയും അദ്ദേഹം സ്മരിക്കുന്നു. ഹമരിയ്യ മാർക്കറ്റ് അവീറിലേക്ക് മാറ്റിയപ്പോൾ തങ്ങളുടെ ആശങ്ക ശൈഖ് മുഹമ്മദിനെ അറിയിച്ചിരുന്നു. പഴയ കാലത്ത് ഫിഷ് മാർക്കറ്റിൽ ചിലരിൽനിന്നുണ്ടായ ദുരനുഭവമാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയത്. ഒരു ദിവസം നാലു മണിക്ക് പരാതിയുള്ള എല്ലാ കച്ചവടക്കാരോടും ഹമരിയ്യ മാർക്കറ്റിൽ ഒന്നിച്ചുണ്ടാകണം എന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു. അവിടേക്ക് ഒരു ബസ് അയച്ച് അദ്ദേഹം പറഞ്ഞ സ്ഥലത്ത് എത്തിച്ചു. എല്ലാവർക്കും സലാം പറഞ്ഞ് സ്വീകരിച്ചിരുത്തിയശേഷം വിശേഷങ്ങൾ ആരാഞ്ഞു. പ്രശ്നങ്ങൾ പരിഹിരക്കാൻ അബ്ദുൽ റഹ്മാൻ ഷാരിദ്, അബ്ദുല്ല ഹബ്ബായി, മുഹമ്മദ് അൽ തൗഹീദി എന്നിവരുടെ നേതൃത്വത്തിൽ പത്ത് അംഗ സമിതിയുണ്ടാക്കി. ഈ മൂന്ന് ഉദ്യോഗസ്ഥർക്ക് പുറമെ പത്ത് പേരെയാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഹാജിക്കായുടെ മൂത്ത മകൻ സമീറും ഈ സമിതിയിൽ ഉൾപ്പെട്ടിരുന്നു. ആഴ്ചയിൽ രണ്ടു തവണ സമിതി യോഗം ചേരും, വിഷയങ്ങൾ ചർച്ചചെയ്യും, പരാതികൾ കേൾക്കും, ശൈഖ് മുഹമ്മദിനെ അറിയിക്കും. മാർക്കറ്റ് നിർമാണം പൂർത്തികരിച്ചശേഷം 135 ദശലക്ഷം ദിർഹം കൂടി അധികം ചെലവഴിച്ച് കച്ചവടക്കാരുടെ പരാതികൾ പരിഹരിച്ചാണ് ദുബൈ ഭരണകൂടം മുന്നോട്ടുപോയത്.
അവീർ മാർക്കറ്റിലേക്കുള്ള മാറ്റം വലിയ സാധ്യതകൾ തുറന്നു. ശൈഖ് മുഹമ്മദ് നൽകിയ ധൈര്യത്തിലാണ് അവീറിൽ ജലീൽ ട്രേഡേഴ്സ് കടയെടുക്കുന്നത്. അതിൽ പിന്നെ കമ്പനിയുടെ മുഖച്ഛായ തന്നെ മാറി. മൂത്ത മകൻ സമീർ അമേരിക്കയിലെ പഠനശേഷം ബിസിനസിൽ ചേർന്ന ശേഷമാണ് കൂടുതൽ വിപുലമായ രീതിയിൽ കച്ചവടത്തിലേക്ക് കടക്കുന്നത്. ഇതിനിടയിൽ ഈസ്റ്റേൺ കറിപൗഡറിന്റെ ഏജൻസിയും എടുത്തു.
യു.എ.ഇ രൂപവത്കരണത്തിനു മുമ്പ്, എമിറേറ്റുകളിലെ സ്വദേശി പൗരന്മാരുടെ പേരിൽ മാത്രമായിരുന്നു കമ്പനി ലൈസൻസുകൾ അനുവദിച്ചിരുന്നത്. പിന്നീടാണ് മറ്റ് എമിറേറ്റുകളിലെ പൗരന്മാരുടെ പേരിലും ലൈസൻസ് അനുവദിച്ചത്. ഇത് ആദ്യം തുടങ്ങിയത് ദുബൈയിലാണ്. ആദ്യമായി ലിമിറ്റഡ് ലയബിലിറ്റി കമ്പനിനിയമം കൊണ്ടുവന്നതും ഇവിടെതന്നെ. അതുപ്രകാരം പ്രവാസികൾക്കും കമ്പനിയിൽ ഷെയർ അനുവദിച്ചുതുടങ്ങി. 49 ശതമാനം പ്രവാസികൾക്കും 51ശതമാനം സ്വദേശികൾക്കുമായി നിജപ്പെടുത്തി. കഴിഞ്ഞ വർഷമാണ് പ്രവാസികൾക്ക് സ്വന്തം നിലയിൽ കമ്പനികൾ തുടങ്ങാമെന്ന നിയമം യു.എ.ഇയിൽ പാസായത്. ഇത്തരത്തിൽ ദുബൈയിൽ പ്രവാസിസൗഹൃദപരമായ കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കിയത് ജലീൽ ട്രേഡേഴ്സിനും ഏറെ സഹായകമായി. ആദ്യകാലത്ത് ദുബൈയിലെ പ്രവാസികൾക്ക് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു താമസച്ചെലവ്.
സ്വകാര്യ വ്യക്തികളുടെ കീഴിലെ ഫ്ലാറ്റുകൾക്കും വില്ലകൾക്കും സർക്കാർ വാടകയേക്കാൾ മൂന്നുനാല് ഇരട്ടി നൽകേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിൽ കുഞ്ഞുമുഹമ്മദ് ഹാജിക്ക് ഒരുഘട്ടത്തിൽ കുടുംബത്തെ നാട്ടിൽ അയക്കേണ്ടിവന്നു. ഈ സമയത്താണ് ദുബൈ ഗവൺമെന്റ് പാർപ്പിട സമുച്ചയം അൽഷാബ് കോളനി എന്ന പേരിൽ ദുബൈയിൽ ആരംഭിച്ചത്. പ്രസ്തുത കോളനിയിലായിരുന്നു താമസം. ദുബൈ ഭരണകൂടത്തിന്റെ ദീർഘവീക്ഷണത്തിന്റെ നിദർശനമായിരുന്നു ഇത്തരം പദ്ധതികൾ. അരനൂറ്റാണ്ട് പിന്നിടുന്ന ജലീൽ ഹോൾഡിങ്സിന്റെ അമരത്ത് ഹാജിക്കക്കൊപ്പം കുടുംബം ഒന്നടങ്കമുണ്ട്. ആ കുടുംബത്തിൽ ജലീൽ ഹോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

