‘ഹലാ വൈബ്’ ഏകദിന യാത്ര സംഘടിപ്പിച്ചു
text_fields‘ഹലാ വൈബ്’ ഏകദിന യാത്രയുടെ ഉദ്ഘാടനചടങ്ങ്
ദുബൈ: കെ.എം.സി.സി കാസർകോട് ദുബൈ ജില്ല കമ്മിറ്റി ഒക്ടോബർ 26ന് ദുബൈയിൽ സംഘടിപ്പിക്കുന്ന ‘ഹലാ കാസർകോട് ഗ്രാൻഡ് ഫെസ്റ്റി’ന്റെ പ്രചാരണത്തിന്റെ ഭാഗമായി ദുബൈ ദേലംപാടി പഞ്ചായത്ത് കെ.എം.സി.സി ‘ഹലാ വൈബ്’ ഏകദിന യാത്ര സംഘടിപ്പിച്ചു. ദുബൈയിൽ നിന്ന് ആരംഭിച്ച് അബൂദബിയിലെ അൽഐൻ വരെ നീണ്ടുനിന്ന ഏകദിന യാത്രയാണ് സംഘടിപ്പിച്ചത്. ദുബൈ ഇത്തിസലാത്ത് ഗ്രൗണ്ടിലാണ് ‘ഹലാ കാസർകോട് ഗ്രാൻഡ് ഫെസ്റ്റ്’ നടക്കുന്നത്.
ദുബൈ കാസർകോട് ജില്ല സെക്രട്ടറി ബഷീർ സി.എ യാത്രാ ക്യാപ്റ്റനായ സിദ്ദീഖ് അഡൂറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യാത്രയിൽ പി.കെ അഷ്റഫ് അബൂദബി മുഖ്യപ്രഭാഷണം നടത്തി. ശറഫ് അഡൂർ നേതൃത്വം നൽകി. ജമാൽ ദേലംപാടി, ഖാലിദ് കൊറ്റുമ്പ, അബ്ദുൽ റഹ്മാൻ എ.കെ, അഷ്റഫ് എം.എ, അബ്ദുല്ല അഡൂർ, സിറാജ് പള്ളങ്കോട്, മജീദ് അസ്ഹരി, ബഷീർ ഹുദവി, സിദ്ദീഖ് പള്ളങ്കോട്, അഷ്റഫ് സി.എ, മൊയ്തീൻ ദേലംപാടി, സിനാൻ തൈവളപ്പ് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

