Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആപ്പിലെ ബട്ടൺ...

ആപ്പിലെ ബട്ടൺ അമർത്തൂ... വെ​റും മൂ​ന്ന​ര മി​നി​റ്റു​കൊ​ണ്ട് ദു​ബൈ ടാ​ക്സി കു​തി​ച്ചെ​ത്തും

text_fields
bookmark_border
ആപ്പിലെ ബട്ടൺ അമർത്തൂ... വെ​റും മൂ​ന്ന​ര മി​നി​റ്റു​കൊ​ണ്ട്  ദു​ബൈ ടാ​ക്സി കു​തി​ച്ചെ​ത്തും
cancel

ദു​ബൈ: ദു​ബൈ ടാ​ക്സി​ക്കു​വേ​ണ്ടി ഇ​നി മു​ത​ൽ ആ​ർ.​ടി.​എ​യു​ടെ കാ​ൾ സ​െൻറ​റി​ൽ വി​ളി​ച്ച് കാ​ത്തി​രി​ക്കേ​ണ ്ട. കാ​റീം മൊ​ബൈ​ൽ ആ​പ്പി​ൽ ഒ​രു ബ​ട്ട​ന​മ​ർ​ത്തി​യാ​ൽ മ​തി, കേ​വ​ലം 3.5 മി​നി​റ്റു​കൊ​ണ്ട്​ ദു​ബൈ ടാ​ക്സി നി ​ങ്ങ​ൾ​ക്ക​രി​കി​ലേ​ക്ക് കു​തി​ച്ചെ​ത്തും. ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​യും ക​റീം ക​മ്പ​നി ​യു​മാ​യു​ള്ള സം​യു​ക്ത സം​രം​ഭ​ത്തി​െൻറ ഭാ​ഗ​മാ​യി, ടാ​ക്സി ബു​ക്കി​ങ്ങും സ​ർ​വി​സും ഉ​പ​ഭോ​ക്ത സേ​വ​ന​വു​മു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും ഇ​നി​മു​ത​ൽ ഹാ​ല ടാ​ക്സി​യു​മാ​ണ് വ​ഹി​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ പു​തു​ക്കി​യ സ​ർ​വി​സു​ക​ൾ ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​ക്കു കീ​ഴി​ലെ പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് ഏ​ജ​ൻ​സി സി.​ഇ.​ഒ അ​ഹ്​​മ​ദ് ബ​ഹ്റൂ​സി​യാ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ഹാ​ല സം​വി​ധാ​നം ആ​രം​ഭി​ച്ച​ശേ​ഷം കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്ക​കം​ത​ന്നെ ഒ​രു മി​ല്യ​ണി​ല​ധി​കം ബു​ക്കി​ങ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ദു​ബൈ ടാ​ക്സി ബു​ക്കി​ങ് ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും ഹാ​ല​യി​ലേ​ക്ക് മാ​റ്റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ആ​പ്​ ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​ള​രെ വേ​ഗ​ത്തി​ൽ സേ​വ​ന​വും നി​ര​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സു​താ​ര്യ​മാ​യും ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​െൻറ പ്ര​ത്യേ​ക​ത. മാ​ത്ര​മ​ല്ല, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ചാ​ർ​ജ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളു​മെ​ല്ലാം കാ​റീം ആ​പ്​ വ​ഴി ചാ​റ്റി​ലൂ​ടെ പ​രി​ഹ​രി​ക്കാം.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ, വാ​ഹ​ന​ത്തി​െൻറ ക്ഷ​മ​ത എ​ന്നി​വ​യും ലോ​സ്​​റ്റ്​ ആ​ൻ​ഡ് ഫൗ​ണ്ട് സം​വി​ധാ​ന​വും മാ​ത്ര​മാ​യി​രി​ക്കും ഇ​നി മു​ത​ൽ ആ​ർ.​ടി.​എ കാ​ൾ സ​െൻറ​ർ വ​ഴി നി​യ​ന്ത്രി​ക്കു​ന്ന​ത്. അ​തി​നാ​യി നി​ല​വി​ലു​ള്ള ആ​ർ.​ടി.​എ കാ​ൾ സ​െൻറ​റി​ലെ 8009090 ന​മ്പ​റി​ൽ ത​ന്നെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ശ്ച​യി​ച്ച​തി​ലും വേ​ഗ​ത്തി​ൽ​ത​ന്നെ ബു​ക്ക് ചെ​യ്ത ടാ​ക്സി ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് പു​തി​യ സ​ർ​വി​സി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​ലി​യ നേ​ട്ട​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ടാ​ക്സി ബു​ക്ക് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്കാ​ൾ​ക്ക് മി​ക​ച്ച സേ​വ​ന​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഹാ​ല സി.​ഇ.​ഒ ക്ല​മ​ൻ​സ് ഡ്യൂ​ട്ട​ർ​ട്ട് പ​റ​ഞ്ഞു.

മൊ​ബൈ​ൽ ആ​പ്​ തു​റ​ന്ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള ടാ​ക്സി​ക്കു​നേ​രെ​യു​ള്ള ബ​ട്ട​ണ​മ​ർ​ത്തു​ന്ന​തോ​ടെ മൂ​ന്ന​ര മി​നി​റ്റി​ന​കം ടാ​ക്സി ഉ​പ​ഭോ​ക്താ​വി​ന് അ​രി​കി​ലെ​ത്തും. നേ​ര​േ​ത്ത 11 മി​നി​റ്റോ​ളം കാ​ത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. ആ​പ്​ വ​ഴി ത​ന്നെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണ​മ​ട​ക്കാ​നു​മാ​കും. കൂ​ടാ​തെ, ബു​ക്കി​ങ് ചെ​യ്യു​ന്ന​വ​ർ​ക്ക് ലോ​യ​ൽ​റ്റി പ​ദ്ധ​തി​ക​ളു​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshala
News Summary - hala-uae-gulf news
Next Story