Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ കാത്തിരിക്കുന്ന ആഘോഷം; ‘ഹല മോഹൻലാൽ’ മെഗാ ഷോക്ക് ടിക്കറ്റെടുക്കാം

text_fields
bookmark_border
ഒഫീഷ്യൽ റേഡിയോ കാമ്പയിൻ ലോഞ്ച് ചെയ്തു
യു.എ.ഇ കാത്തിരിക്കുന്ന ആഘോഷം; ‘ഹല മോഹൻലാൽ’ മെഗാ ഷോക്ക് ടിക്കറ്റെടുക്കാം
cancel

ദുബൈ: ഇത്തവണത്തെ യു.എ.ഇ ദേശീയ ദിനാഘോഷത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രവാസി മലയാളികളും. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിനൊപ്പം യു.എ.ഇക്ക് ആദരമർപ്പിക്കുന്ന ‘ഹല മോഹൻലാൽ ദ കംപ്ലീറ്റ് ലാലേട്ടൻ ഷോ’ യുടെ ടിക്കറ്റുകൾ ഇപ്പോൾ 20 ശതമാനം കിഴിവിൽ ബുക്ക് ചെയ്യാം.

2026 ഡിസംബർ രണ്ടിന് ദുബൈ കൊക്കക്കോള അരീനയിൽ മോഹൻലാലിനും, ലേഡീ സൂപ്പർ സ്റ്റാർ മഞ്ജുവാര്യർക്കും മറ്റ് താരനിരക്കുമൊപ്പം യു.എ.ഇക്ക് ആദരമർപ്പിക്കുന്ന മെഗാ ഷോയുടെ ടിക്കറ്റ് ബുക്കിങ്ങ് അതിവേഗം പുരോഗമിക്കുകയാണ്. cocacolaarena.com, platinumlist.net എന്നീ സെറ്റുകളിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

പരിപാടിക്ക് ഇതിനകം തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെ ടിക്കറ്റ് വിൽപനയും അതിവേഗം പുരോഗമിക്കുകയാണ്. ദുബൈ കലണ്ടർ ഓഫ് ഇവന്‍റ്സിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ മലയാളം ഇവന്‍റാണ് ‘ഹല മോഹൻ ലാൽ’ ഷോ.

മെഗാ ഷോയുടെ ഒഫീഷ്യൽ റേഡിയോ കാമ്പയിൻ ദുബൈയിൽ ലോഞ്ച് ചെയ്തു. ദുബൈ അൽ ഖൂസിലെ ഗ്രാൻഡ് മാളിൽ ഒരുക്കിയ ചടങ്ങിൽ ആർ.ജെ മിഥുൻ റേഡിയോ കാമ്പയിന്‍റെ ഒഫീഷ്യൽ ലോഞ്ചിങ്ങ് നിർവഹിച്ചു. ‘ഹല മോഹൻലാൽ’ മെഗാ ഷോയുമായി സഹകരിക്കുന്ന സ്പോൺസർമാരുടെ പ്രതിനിധികളും, എം.എഫ്.സി.ഡബ്ല്യു.എ യു.എ.ഇ, ലാൽ കെയർ എന്നിവയുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

സംഗീതം, നൃത്തം, വിനോദം എന്നിവ നിറയുന്ന വിസ്മയ സായാഹ്നമായ ഹല മോഹൻലാൽ വേദിയിൽ, ലാലേട്ടനൊപ്പം ആടിപ്പാടാൻ സിനിമ, സംഗീത രംഗത്തെ വൻ താരനിരയും ദുബൈയിലെത്തും. വെള്ളിത്തിരയിലെ പ്രിയ താര ജോഡികളായ മോഹൻലാലും മഞ്ജു വാര്യരും കൊക്കകോള അരീനയിൽ ഇഷ്ടഗാനങ്ങളുടെ നൃത്താവിഷ്കാരങ്ങളും, സ്കിറ്റുകളുമായെത്തും.

കലാഭവൻ ഷാജോൺ, അസീസ് നെടുമങ്ങാട്, നിയാസ് ബക്കർ, വിനോദ് കോവൂർ, റിയാസ് നർമകല, സൗമ്യ ഭാഗ്യൻ പിള്ള എന്നിവർ ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കവുമായി വേദിയിൽ നിറയും. ഒപ്പം മലയാളി ഹൃദയത്തിൽ ചേർത്തുവെച്ച ഗായകരായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, ഷാഫി കൊല്ലം എന്നിവരും ഇഷ്ടം നിറച്ച പാട്ടുകളുമായെത്തും. ട്രെൻഡ് സെറ്റർ ഡാൻസ് നമ്പറുകളുമായി സാനിയ ഇയ്യപ്പൻ, റംസാൻ, മോക്ഷ, ഡയാന ഹമീദ് എന്നിവരും വേദിയിലെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Hala Mohanlal' Mega Show: Ticket Sales Open in UAE
Next Story