‘ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ്’ സ്വാഗതസംഘം ഓഫിസ് തുറന്നു
text_fields‘ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ്-25’പ്രവാസി മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫിസ്
സുഹൈർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: 2025 ഒക്ടോബർ 26ന് ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന പ്രവാസലോകത്തെ വലിയ പ്രവാസി മഹോത്സവം ‘ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025’ന്റെ സ്വാഗതസംഘം ഓഫിസ് ദേര കെ.പി ബിൽഡിങ്ങിൽ സുഹൈർ തളങ്കര ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി കാസർകോട്aജില്ല കമ്മിറ്റിയാണ് ആതിഥ്യമരുളുന്നത്. ബിസിനസ് കോൺക്ലേവ്, വിവിധ കലാ കായിക മത്സരങ്ങൾ, ഇശൽ വിരുന്ന്, സാംസ്കാരിക സദസ്സ്, വിനോദ പരിപാടികൾ, വനിതാ സമ്മേളനം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ അരങ്ങേറും. ഫെസ്റ്റിന്റെ പ്രചാരണാർഥം നാട്ടിലും പ്രവാസലോഗത്തുമായി വിവിധ പ്രചാരണ പരിപാടികൾ നടന്നുവരികയാണ്.
സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിന്റെ തനത് വൈവിധ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ഗ്രാന്റ് ഫെസ്റ്റ് ഏറ്റവും വലിയ സംഗമമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ കെ.എം.സി.സി നേതാവ് ഹനീഫ് ചെർക്കളം, സംസ്ഥാന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, കെ.എം.സി.സി ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെകട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ, ഹനീഫ് കോളിയടുക്ക, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ദീൻ, സുബൈർ അബ്ദുല്ല, ഹസൈനാർ ബീജന്തടുക്ക, മൊയ്ദീൻ അബ്ബ, പി.ഡി. നൂറുദീൻ, അഷ്റഫ് ബായാർ, ബഷീർ പാറപ്പള്ളി, സി.എ. ബഷീർ പള്ളിക്കര, ആസിഫ് ഹൊസങ്കടി, സിദ്ദിഖ് ചൗക്കി, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, കാലിദ് പാലക്കി, ഹസ്കർ ചൂരി, റാഷിദ് പടന്ന, ഹസീബ് മഠം, മൻസൂർ മർത്യ, ഉപ്പി കല്ലങ്കയ്, നംഷാദ് പൊവ്വൽ, ജബ്ബാർ ബൈദാല, യൂസഫ് ഷേണി, നിസാർ മാങ്ങാട്, ഉബൈദ് എ.ആർ കോട്ടിക്കുളം, അഷ്റഫ് ബച്ചൻ, അസ്ലം കോട്ടപ്പാറ, സുഹൈൽ കോപ്പ, താത്തു തൽഹത്, സിനാൻ തൊട്ടാൻ, റസാഖ് ബദിയടുക്ക, അസ്ലം കോട്ടപ്പാറ, ആരിഫ് ചെരുമ്പ, മുനീർ പള്ളിപ്പുറം, എം.എസ് ഹമീദ് ഗോളിയടുക്കം, മുനീർ ബേരിക, ശബീർ കൈതക്കാട്, അലി സാഗ് സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

