‘ഹല കാസ്രോഡ്’ ഗ്രാൻഡ് ഫെസ്റ്റ് ഞായറാഴ്ച
text_fieldsഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 സംബന്ധിച്ച് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഹല കാസ്രോഡ്’ ഗ്രാൻഡ് ഫെസ്റ്റ് 2025 ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ 2025 ഞായറാഴ്ച അരങ്ങേറും. ഉച്ച 12 മുതൽ രാത്രി 11 വരെ നീളുന്ന പ്രവാസി മഹോത്സവത്തിൽ 15,000ത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംഗമത്തിൽ ജില്ലയിലെ പ്രമുഖരായ ബിസിനസ് വ്യക്തിത്വങ്ങൾക്ക് ബിസ്പ്രൈം അവാർഡ് നൽകി ആദരിക്കും. ഫെസ്റ്റിന്റെ ഭാഗമായി പ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഐക്യവും പ്രതിഫലിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. കൾചറൽ ഹാർമണി, ഫുഡ് സ്ട്രീറ്റ്, പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ലൈവ് മ്യൂസിക്കൽ കൺസേർട്ട്, കാസർകോടിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന നാടൻകലകൾ, അവാർഡ് നൈറ്റ്, അറബ് ഫ്യൂഷൻ പ്രോഗ്രാമുകൾ, മാജിക്കൽ മൊമെന്റ്സ്, ചിരിയും ചിന്തയും സമ്മേളിക്കുന്ന ഗെയിംസ് അറീന, മെഹന്തി ഡിസൈൻ മത്സരം, കിച്ചൺ ക്യൂൻ മത്സരം, മെഡിക്കൽ ഡ്രൈവ് തുടങ്ങിയവയും അരങ്ങേറും.
പരിപാടിയുടെ വിശിഷ്ടാതിഥികളായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, എം.എ. യൂസുഫലി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, ഹാരിസ് ബീരാൻ എം.പി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, പി.എം.എ. സലാം, മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്റഫ് എം.എൽ.എ, എൻ.എ. ഹാരിസ് എം.എൽ.എ, അറബ് രാജ്യങ്ങളിലെ പ്രമുഖർ, സാംസ്കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ എന്നിവർ സംബന്ധിക്കും.
പങ്കെടുക്കുന്നവർക്കായി ദുബൈയിലെ വിവിധ സ്ഥലങ്ങളായ ദേര, ബർദുബൈ, കറാമ, സത്വ, അൽ ഖിസൈസ് എന്നിവിടങ്ങളിൽനിന്നും സൗജന്യ ബസ് സർവിസ് ഒരുക്കിയിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ യഹ്യ തളങ്കര, സലാം കന്യപ്പാടി, ഹനീഫ് ടി.ആർ, ഡോ. ഇസ്മയിൽ, അബ്ദുല്ല ആറങ്ങാടി, ഹംസ് തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, പി.ഡി. നൂറുദ്ദീൻ, കെ.പി. അബ്ബാസ്, റഫീഖ് പടന്ന, സുബൈർ അബ്ദുല്ല, ബഷീർ പാറപ്പള്ളി, അഷ്റഫ് ബായാർ, ആസിഫ് ഹൊസങ്കടി, റഫീഖ് കാടങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

