ശ്രദ്ധേയമായി ‘ഹല കാസർകോട് ഗ്രാൻഡ് ഫെസ്റ്റ്’
text_fieldsകെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹല കാസർകോട് ഗ്രാൻഡ് ഫെസ്റ്റിന്
ഒത്തുചേർന്നവർ
ദുബൈ: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഹലാ കാസർകോട് ഗ്രാൻഡ് ഫെസ്റ്റ് 2025’ ശ്രദ്ധേയമായി. ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ നടന്ന കാസർകോട് ജില്ലക്കാരുടെ ആഗോള സംഗമം സാംസ്കാരിക തനിമയും പ്രവാസി കൂട്ടായ്മയുടെ ശക്തിയും കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയും വിളിച്ചോതുന്നതായി. ഹല കാസ്രോഡ് ഗ്രാൻഡ് ഫിനാലെയുടെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ.എം.സി.സി നടത്തുന്നത് തുല്യതയില്ലാത്ത കാരുണ്യ സേവനങ്ങളാണെന്നും മതേതര ഇന്ത്യക്കായി നിലകൊള്ളണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ചടങ്ങിൽ പ്രവാസലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. ഖാദർ തെരുവത്തിന് ‘ലെഗസി ലെജൻഡ് അവാർഡ്’ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി സമ്മാനിച്ചു. ശംസുദ്ദീൻ ബിൻ മുഹിയുദ്ദീന് ‘യൂനിറ്റി അംബാസഡർ അവാർഡും’ യഹ്യ തളങ്കരക്ക് ‘ഹ്യുമാനിറ്റി ക്രൗൺ അവാർഡും’ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. എം.എ. യൂസുഫലി മുഖ്യ പ്രഭാഷണം നടത്തി. കാരുണ്യത്തിന്റെ പര്യായമാണ് കെ.എം.സി.സിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയുടെ കാലത്ത് കാസർകോട് ജില്ല കെ.എം.സി.സി തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങൾ ലോകം ഏറ്റെടുത്തുവെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ഈ കൂട്ടായ്മയുടെ ശക്തി വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, മുസ്ലിംലീഗ് സെക്രട്ടറി പി.എം.എ സലാം, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, കല്ലട്ര മാഹിൻ ഹാജി, എ. അബ്ദുറഹിമാൻ, പി.എം മുനീർ ഹാജി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, കെ.എം.സി.സി നേതാക്കളായ പുത്തൂർ റഹ്മാൻ, നിസാർ തളങ്കര, ഡോ. അൻവർ അമീൻ, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, കരീം സിറ്റിഗോൾഡ്, ലത്തീഫ് ഉപ്പളഗേറ്റ്, പി.എ സൽമാൻ ഇബ്രാഹിം, ഡോ.അബൂബക്കർ കുറ്റിക്കോൽ, ഷാഫി നാലപ്പാട്, ബഷീർ കിന്നിങ്കാർ എന്നിവർ സംസാരിച്ചു. ട്രഷറർ ഡോ. ഇസ്മയിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

