ഹജ്ജ്; സൽമാൻ രാജാവിനെ അഭിനന്ദിച്ച് യു.എ.ഇ ഭരണാധികാരികൾ
text_fieldsഹജ്ജിന്റെ മൂന്നാമത് സുപ്രധാന കർമമായ ‘ത്വവാഫ് ഇഫാദ’ നിർവഹിക്കാൻ ഹറമിൽ നിറഞ്ഞ തീർഥാടകർ
ദുബൈ: വിജയകരമായ രീതിയിൽ ഹജ്ജ് സംഘാടനം നിർവഹിച്ചതിന് സൗദി അറേബ്യക്ക് അഭിനന്ദനമറിയിച്ച് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സൽമാൻ രാജാവിനെയാണ് അഭിനന്ദനമറിയിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും കിരീടാവകാശികളും അഭിനന്ദനമറിയിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

