ഹജ്ജ്: യു.എ.ഇ പ്രസിഡന്റ് സൗദി രാജാവിനെ അഭിനന്ദനമറിയിച്ചു
text_fieldsഅബൂദബി: ഈ വർഷത്തെ ഹജ്ജ് വിജയകരമായി സംവിധാനിച്ചതിൽ സൗദിയിലെ സൽമാൻ രാജാവിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദനമറിയിച്ചു.
സൗദി ഭരണകൂടം ഒരുക്കിയ സൗകര്യങ്ങൾ സുരക്ഷിതമായും ശാന്തതയോടെയും കർമങ്ങൾ പൂർത്തിയാക്കാൻ ഹാജിമാർക്ക് സഹായകമായതായി പ്രസിഡൻറ് സന്ദേശത്തിൽ പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡൻറും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും സൗദിക്ക് അഭിനന്ദനമറിയിച്ചിട്ടുണ്ട്.

