യു.എ.ഇയിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം 22ന് പുറപ്പെടും
text_fieldsദുബൈ അന്താരാഷ്ട്ര വിമാനത്താവളം
ദുബൈ: ദുബൈയിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം ജൂൺ 22ന് സൗദിയിലേക്ക് പുറപ്പെടും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. തീർഥാടകർ നാലു മണിക്കൂർ മുമ്പുതന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് ദുബൈ വിമാനത്താവളത്തിലെ ഹജ്ജ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ മർസൂഖി അഭ്യർഥിച്ചു.
കാലാവധി പൂർത്തിയാവാത്ത യാത്രാ രേഖകൾ, എമിറേറ്റ്സ് ഐ.ഡി, ഹജ്ജ് പെർമിറ്റ് എന്നിവ കൈയിൽ കരുതണം. വിവരങ്ങൾക്ക് 04-2245555 എന്ന നമ്പറിലും customer.care@dubaiairports.ae എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

