ഹഖ് അൽ ലൈല ആഘോഷങ്ങൾക്ക് തുടക്കം
text_fieldsഷാർജ: ശഅ്ബാൻ മാസ പകുതിയിൽ അറബ് രാജ്യങ്ങളിൽ വിപുലമായി കൊണ്ടാടുന്ന ഹഖ് അൽ ലൈല ആഘോഷങ്ങൾക്ക് തുടക്കമായി. അറബ് ജനതയുടെ സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും പരസ്പരം പങ്കിടലിെൻറയും അടയാളമാണ് ഈ ആഘോഷം. ഞങ്ങൾക്ക് നൽകൂ, പകരം നിങ്ങക്ക് ദൈവം പ്രതിഫലം നൽകും എന്നു പാടി എത്തുന്ന കുട്ടികൾക്ക് മുതിർന്നവർ ധാരാളം സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകിയാണ് വരവേൽക്കുക. വീടുകളിൽ നിന്ന് തയ്യാറാക്കിയ വിഭവങ്ങൾ പങ്കിടും. തറവാട്ടിലേക്ക് മക്കളും മരുമക്കളുമെത്തും. പരമ്പരാഗത ഭക്ഷണ പദാർഥങ്ങൾക്കാണ് പ്രഥമ സ്ഥാനം.
മുൻഷിദ് എന്ന പേരിൽ അറിയപ്പെടുന്ന അറബ് നാടോടി ഗാനങ്ങൾ പാടി വൈകുന്നേരങ്ങളിലാണ് കുട്ടികൾ വീടുകളിൽ സന്ദർശനം നടത്തുക. തുണികൊണ്ട് നിർമിച്ച ബാഗുകളും കുട്ടികളുടെ കൈയിൽ കാണും. പുരോഗതിയുടെ മലകയറിയാലും താഴ്വരകളെ മറക്കാത്തവരാണ് അറബികൾ. അത് കൊണ്ട് തന്നെ ഹഖ് അൽ ലൈല ആഘോഷങ്ങൾക്ക് ഇന്നും പത്തരമാറ്റ്. ദുബൈ നഗരസഭ പ്രവേശന ഭാഗം പരമ്പരാഗത രീതിയിൽ അലങ്കരിച്ചിരുന്നു. ചമയ വസ്ത്രങ്ങളണിഞ്ഞെത്തിയ കുഞ്ഞുങ്ങൾക്ക് നഗരസഭ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹരിജിയുടെ നേതൃത്വത്തിൽ അധികൃതർ സമ്മാനങ്ങളും നൽകി. ജീവനക്കാർക്കും സന്ദർശകർക്കും പ്രത്യേക ആഹാര വിഭവങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
