ഹഫീത്ത് റെയിൽ; തന്ത്ര പ്രധാന കരാറുകളിൽ ഒപ്പുവെച്ചു
text_fieldsഅബൂദബി: യു.എ.ഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയായ ‘ഹഫീത്ത് റെയിലിന്’ ഗതിവേഗം പകരാൻ തന്ത്രപരമായ രണ്ട് കരാറുകളിൽ ഒപ്പുവെച്ചു. ഒമാനിൽ റെയിൽവേ സൗകര്യങ്ങൾ രൂപകൽപന ചെയ്യുന്നതിനും നിർമിക്കുന്നതിനുമായി ലാർസൺ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി), പവർചൈന എന്നീ കമ്പനികളുമായാണ് നിർമാണ കരാറിലെത്തിയത്.
ഭാരമേറിയ ചരക്കുകൾ കൊണ്ടുപോകാൻ കഴിയുന്ന വാഗണുകൾക്കായി ചൈന റെയിൽവേ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡുമായി (സി.ആർ.സി.സി) ഒപ്പിട്ടതാണ് മറ്റൊരു കരാർ. ഒമാനിൽ നിന്ന് യു.എ.ഇയിലേക്ക് അസംസ്കൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമായി ഹഫീത് റെയിൽ എംസ്റ്റീലുമായി ഒപ്പുവെച്ച ദീർഘകാല വാണിജ്യ കരാർ ഇതിൽ ഉൾപ്പെടുന്നു.
ഹഫീത് റെയിലിന് ഭാരമേറിയ ചരക്കുകൾ കൊണ്ടുപോകാൻ ശേഷിയുള്ള വാഗണുകൾ വിതരണം ചെയ്യുന്നതിന് പ്രോഗ്രസ് റെയിലുമായി കഴിഞ്ഞ ഒക്ടോബറിൽ കരാർ ഒപ്പിട്ടിരുന്നു. പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും ഇണങ്ങുന്ന തരത്തിലും സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് ലോക്കോമോട്ടീവുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സംയുക്ത നെറ്റ്വർക്ക് പ്രോജക്റ്റ് വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്നതിനായി മാനേജ്മെന്റ്, എൻജിനീയറിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി പ്രമുഖ ഫ്രഞ്ച് എൻജിനീയറിങ്, കൺസൾട്ടിങ് മ്പനിയായ സിസ്ട്രയുമായും ധാരണയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

