Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫാബ്​ ‘പേ ഇറ്റ്​’...

ഫാബ്​ ‘പേ ഇറ്റ്​’ ഡിജിറ്റൽ വാലറ്റ്​ പുറത്തിറക്കി

text_fields
bookmark_border
ഫാബ്​ ‘പേ ഇറ്റ്​’ ഡിജിറ്റൽ വാലറ്റ്​ പുറത്തിറക്കി
cancel

അബൂദബി: പണരഹിത സമ്പദ്​വ്യവസ്​ഥ എന്ന ലക്ഷ്യത്തോടെ ഫസ്​റ്റ്​ അബൂദബി ബാങ്ക്​ (ഫാബ്​) ​‘പേ ഇറ്റ്​’ എന്ന പേരിൽ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ വാലറ്റ്​ പുറത്തിറക്കി. എമി​േററ്റ്​സ്​ ​െഎ.ഡിയുള്ളവർക്ക്​ സുരക്ഷിതമായ സേവനം വാലറ്റ്​ വഴി ലഭിക്കുമെന്ന്​ ബാങ്ക്​ അധികൃതർ അറിയിച്ചു. യു.എ.ഇ പൗരന്മാർക്കും രാജ്യത്തെ താമസക്കാരായ വിദേശികൾക്കും എല്ലാ ദിവസവും 24 മണിക്കൂറും വളരെ പെ​െട്ടന്ന്​ പണമയക്കാനും സ്വീകരിക്കാനും ‘പേ ഇറ്റ്​’ ഉപകരിക്കും. വ്യാപാരി പങ്കാളിത്ത ആപ്ലിക്കേഷൻ, വെബ്​സൈറ്റ്​ എന്നിവയിലൂടെയോ ക്വിക്​ റെസ്​പോൺസ്​ കോഡ്​ (ക്യൂ.ആർ. കോഡ്​) സ്​കാൻ ചെയ്​തോ പണമടക്കാം. ക്യൂ.ആർ. കോഡ്​) സ്​കാൻ ചെയ്​ത പണമടക്കാനുള്ള സംവിധാനം യു.എ.ഇയിൽ ആദ്യമായാണ്​.

ബില്ല്​ സുഹൃത്തുക്കളുമായി ഭാഗംവെക്കാനും അവർ ​െചലവഴിച്ച തുക മനസ്സിലാക്കാനും സാധിക്കും. യു.എ.ഇയിൽ ഇഷ്യൂ ചെയ്​ത ഡെബിറ്റ്​^പ്രീപെയ്​ഡ്​ കാർഡുകൾ ഉപയോഗിച്ചും ഫാബ്​ കാഷ്​ ഡെപോസിറ്റ്​ മെഷീനുകൾ വഴിയും മറ്റു യു.എ.ഇ ബാങ്ക്​ അക്കൗണ്ടുകളിൽനിന്ന്​ ട്രാൻസ്​ഫർ ചെയ്​തും അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. ‘പേ ഇറ്റ്​’ ഉപഭോക്​താക്കൾക്ക്​ എ.ടി.എമ്മുകളിൽനിന്ന്​ കാർഡില്ലാതെ പണം പിൻവലിക്കാനും അക്കൗണ്ടിലേക്ക്​ പണം ട്രാൻസ്​ഫർ ചെയ്യാനും കഴിയും. എവിടെയായിരുന്നാലും എപ്പോഴായിരുന്നാലും ഉപഭോക്​താവിന്​ തത്സമയം പണമയക്കാനും സ്വീകരിക്കാനും സാധിക്കുന്ന പുതിയ മൊബൈൽ വാലറ്റായ ‘പേ ഇറ്റ്​’ ഉപഭോക്​തൃ കേന്ദ്രീകൃതമായ ബാങ്കിങ്​ അനുഭവം സമ്മാനിക്കുമെന്ന്​ ഫാബ്​ പേഴ്​സനൽ ബാങ്കിങ്​ ഗ്രൂപ്പ്​ മേധാവി ഹന ആൽ റുസ്​തമാനി പറഞ്ഞു. പണരഹിത സമ്പദ്​വ്യവസ്​ഥയാകണമെന്ന യു.എ.ഇയുടെ അഭിലാഷത്തിന്​ അനുസൃതവും കച്ചവടക്കാർക്കും ഉപഭോക്​താക്കൾക്കും പ്രയോജനകരവുമാണ്​ ഇതെന്നും അവർ കൂട്ടിച്ചേർത്തു. 

81 ശതമാനത്തോടെ ആഗോള സ്​മാർട്ട്​ ഫോൺ വ്യാപ്​തിയിൽ യു.എ.ഇ ഒന്നാം സ്​ഥാനത്താണെങ്കിലും രാജ്യത്ത്​ 75 ശതമാനം പണമടയ്​ക്കലും ഇപ്പോഴും കറൻസി ഉപയോഗിച്ചാണെന്നാണ്​ കണക്കുകൾ തെളിയിക്കുന്നതെന്ന്​ മാസ്​ സെഗ്​മൻറ്​സ്​^പ്രോഡക്​ട്​സ്​ മേധാവി സുവ്​രത്​ സൈഗാൾ അഭിപ്രായപ്പെട്ടു. പണരിഹിത ഭാവിയിലേക്കും ധനകാര്യ സ്​ഥാപനങ്ങളിലേക്കുമാണ്​ നം മുന്നേറിക്കൊണ്ടിരിക്കുന്നത്​ എന്നതിനൽ സംശയമില്ല. ‘പേ ഇറ്റ്​’ അവതരണത്തോടെ പണ ഉപയോഗം പരമാവധി കുറക്കുന്നതിനുള്ള മികച്ച അടിസ്​ഥാനസൗകര്യമൊരുക്കുകയാണ്​ തങ്ങൾ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newshafb pay itt digital valet - gulf news
News Summary - hafb pay itt digital valet - uae gulf news
Next Story