കുട്ടി ശാസ്ത്രജ്ഞരുടെ ഉത്സവമായി ഹാബിറ്റാറ്റ് ഡിജിറ്റൽ ഫെസ്റ്റിവൽ
text_fieldsഅജ്മാൻ: സാങ്കേതിക വിദ്യയിലൂടെ ആധുനിക ലോകത്തെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ഹാബിറ്റാറ്റ് സ്കൂള്‍ ചെയ്യുന്നതെന്ന് എച്ച്.പി കമ്പനി മിഡില്‍ ഈസ്റ്റ് ചീഫ് െടക്നിക്കല്‍ ഓഫീസര്‍ മൊറാദ് ഖുത്ഖുത്. അജ്മാന് അല്‍ ജര്‍ഫ് ഹാബിറ്റാറ്റ് സ്കൂളില്‍ നടന്ന ഹാബിറ്റാറ്റ് ഡിജിറ്റല്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, വെബ്സെറ്റ് മൊബൈല്‍ ആപ്പുകള്‍, ഗെയിംസ്, െടക്നിക്കല്‍ പ്രസേൻറഷന്സ് എന്നീ മേഖലകളില്‍ കുട്ടികളുടെ അവതരണങ്ങളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും സിനിമയിലെയും സാഹിത്യത്തിലെയും രസകരമായ വിവരങ്ങളും അടങ്ങിയതായിരുന്നു ഡിജിറ്റല്‍ ഫെസ്റ്റ്.
യു.എ. ഇയില്‍ ആദ്യമായി ഹാബിറ്റാറ്റ് സ്കൂള്‍ തുടക്കമിട്ട സൈബര്‍ സ്ക്വയര്‍ പ്രോഗ്രാമിംഗ് പരിശീലന പദ്ധതിയുടെ ഭാഗമായിരുന്നു ഫെസ്റ്റിവല്‍. അല്‍ ജര്‍ഫ് ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളും അല്‍ തല്ല, ഉമ്മുല്‍ ഖു വൈന്‍ എന്നീ ഹാബിറ്റാറ്റ് സ്കൂളുകളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. രക്ഷിതാക്കള്‍ക്കൊപ്പം മറ്റ് സ്കൂളുകളില്‍ നിന്നുള്ളവരും പരിപാടി കാണാനെത്തിയിരുന്നു. ദശലക്ഷം കോഡര്‍മാരെ പരിശീലിപ്പിച്ചെടുക്കാനുള്ള പദ്ധതി യു.എ.ഇ സര്‍ക്കാര്‍ മുൻപോട്ട് വെച്ചതിനു പിന്നാലെയാണ് ഡിജിറ്റല്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.
എലിമെന്‍ററി സ്കൂള്‍ തലത്തില്‍ തന്നെ കോഡിങ്ങ് പഠിപ്പിക്കുന്ന ഹാബിറ്റാറ്റ് സ്കൂളിന് ഈ സാങ്കേതിക ദൗത്യത്തില്‍ യു.എ.ഇ സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ കഴിയുന്നത് അഭിമാനകരമാണെന്ന് സ്കൂള്‍ മാനേജിങ്ങ് ഡയറക്ടര്‍ സി. ടി. ഷംസു സമാന്‍ പറഞ്ഞു. പ്രകൃതിയെപ്പോലെ തന്നെ ഡിജിറ്റല്‍ ടെക്നോളജിയും ഹാബിറ്റാറ്റ് സ്കൂളിെൻറ അടിസ്ഥാന സങ്കല്‍പത്തില്‍ പ്രാധാന്യമുള്ളതാണ്. മനുഷ്യരുടെ സങ്കല്‍പങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പഠനങ്ങള്‍ക്കും വളര്‍ച്ച നല്‍കുന്നതില്‍ ക്രിയാത്മകമായി ഡിജിറ്റല്‍ ടെക്നോളജിയെ എങ്ങിനെ ഉപയോഗിക്കാം എന്ന അേന്വഷണത്തിെൻറ കൂടി ഭാഗമാണിതെന്ന് ഗ്രൂപ്പ് സി.ഇ.ഒ -സി.ടി ആദില്‍ പറഞ്ഞു.
കുട്ടികളുടെ പഠന രീതികളെ തന്നെ ഗുണപരമായി സ്വാധീനിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ പ്രോഗ്രാമിങ്ങിനെ കണ്ടുതുടങ്ങണമെന്നും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ ഉപഭോക്താവ് എന്ന നിലയില്‍ നിന്ന് നിര്‍മാതാവ് എന്ന നിലയിലേക്കുള്ള മാറ്റം ലാപ്ടോപ്പിനോടും കമ്പ്യൂട്ടര്‍ െഗയിംസിനോടുമുള്ള അനാരോഗ്യകരമായ അടിമത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടികളെ സഹായിക്കുമെന്നും പരിപാടിയുടെ ക്യൂറേറ്ററും സൈബര്‍ സ്ക്വയർ സാങ്കേതിക ഉപജ്ഞാതാവുമായ എന്‍. പി. മുഹമ്മദ് ഹാരിസ് ചൂണ്ടിക്കാട്ടി. ഹാബിറ്റാറ്റ് സ്കൂള്‍ അല്‍ ജര്‍ഫ് പ്രിന്‍സിപ്പലും ഡിജിറ്റല്‍ ഫെസ്റ്റിവല്‍ കണ്‍വീനറുമായ സന്‍ജീവ് കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സ്ത്രീസുരക്ഷക്ക് ആപ്പ്, തെർമോകോളും കുപ്പിയും കൊണ്ട് ഡ്രോൺ
അജ്മാൻ: സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. അതേക്കുറിച്ച് പറഞ്ഞ് വിലപിക്കുന്നതിനു പകരം അവ ചെറുക്കാനുള്ള മാർഗമാണ് തേടേണ്ടതെന്ന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ ഒരു കൂട്ടം മിടുക്കികൾ തീരുമാനിച്ചു. അങ്ങിനെയാണ് വുമൺ സെക്യുരിറ്റി എമർജൻസി കോൺടാക്ട്സ് ആപ്പ് ജനനമെടുക്കുന്നത്. ഒാരോ സ്ത്രീയും അവരെ ബഹുമാനിക്കുന്ന പുരുഷരും ഫോണിൽ സൂക്ഷിക്കേണ്ട ആപ്പാണിതെന്ന് തയ്യാറാക്കാൻ നേതൃത്വം നൽകിയ ജനനി പറയുന്നു.
പ്രതിരോധത്തിന് ആവശ്യമായ കരാേട്ട മുറകൾ പഠിപ്പിക്കുന്ന വീഡിയോ, അടിയന്തിരമായി ബന്ധപ്പെടേണ്ട നമ്പറുകൾ എന്നിവയെല്ലാമാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുരൂഹമായ സ്ഥലങ്ങളിലോ വ്യക്തികൾക്കരികിലോ എത്തിപ്പെട്ടാൽ പാനിക് ബട്ടൺ അമർത്തി പൊലീസിലും സ്ത്രീ സുരക്ഷാ ഹെൽപ്ലൈനിലും വിവരം നൽകുന്ന സംവിധാനം ഉൾക്കൊള്ളിച്ച് വൈകാതെ ആപ്പ് നവീകരിക്കും. ഫാത്തിമാ ഷഹ്ദ, ലിയാ എലിസബത്ത്, നിസ്മ, മമൂന ഖുർറം, അനുശ്രീ മനോജ്, രമ്യ, ദിയ ദിലീപ് എന്നിവർ ചേർന്നാണ് ആപ്പ് തയ്യാറാക്കിയത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന സിറിൾ, അർജ്ജുൻ, അലീഫ്, കാർത്തിക്, മിസിൻ, സുൽതാൻ എന്നിവർ ചേർന്നൊരുക്കിയ ഡ്രോണാണ് ഹാബിറ്റാറ്റ് െഎ.ടി ഫെസ്റ്റിവലിൽ കാഴ്ചക്കാരെ ഏറ്റവും ആകർഷിച്ചത്. തെർമോകോളും പ്ലാസ്റ്റിക് കഷ്ണങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ ഡ്രോൺ പ്രദർശന മുറിയിൽ മൂളിപ്പറന്നത് കുഞ്ഞുങ്ങളെ മാത്രമല്ല രക്ഷിതാക്കളെയും ഏറെ സേന്താഷിപ്പിച്ചു.
വാട്ട്സ്ആപ്പിനെ വെല്ലാൻ യെല്ലോയും ഹൗയൂവും
അജ്മാൻ: വാട്ട്സ്ആപ്പ് ഏറ്റവും സൗകര്യപ്രദമായ മെസേജിങ് ആപ്പാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ വാട്ട്സ്ആപ്പ് അത്ര പോരാ എന്ന അഭിപ്രായക്കാരാണ് ഹാബിറ്റാറ്റ് സ്കൂൾ വിദ്യാർഥികളായ റെഹാൻ ഫയ്യാസ്, മുഹമ്മദ്, പുൽകിത് എന്നിവർ.
വെറുതെ വിമർശിക്കുകയല്ല, വാട്ട്സ്ആപ്പിനെ വെട്ടുന്ന കിടിലൻ ആപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുക കൂടി ചെയ്യുന്നു അവർ.എട്ടാം ക്ലാസുകാരൻ റെഹാൻ ഹൗയൂ എന്ന ആപ്പാണ് തയ്യാറാക്കിയത്.
10ാം ക്ലാസുകാരായ മുഹമ്മദും പുൽകിതും നിർമിച്ചത് യോല്ലോ ആപ്പും. നമ്മൾ അടിപൊളി എന്നു വിശ്വസിച്ചിരിക്കുന്ന വാട്ട്സ്ആപ്പിലുള്ള ന്യൂനതകൾ പലതും ഒഴിവാക്കിയാണ് ഇവ ഒരുക്കിയിരിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. സ്വകാര്യതക്ക് കൂടുതൽ പരിഗണന നൽകുന്നതാണ് യോല്ലോ. സുഹൃത്തുക്കളുമായി രഹസ്യചാറ്റ് നടത്താനും ഇതിൽ സൗകര്യമുണ്ട്. രഹസ്യമായി നടത്തിയ ചാറ്റ് കോപ്പിചെയ്യാനോ സ്ക്രീൻ ഷോട്ട് എടുക്കാനോ ശ്രമിച്ചാൽ ഉടനടി ഇക്കാര്യം മറുതലക്കൽ അറിയിക്കും എന്നതാണ് മറ്റൊരു സവിശേഷത. ശബ്ദസന്ദേശങ്ങൾ തയ്യാറാക്കുന്നതിനിടെ പോസ് ചെയ്യാനുള്ള സൗകര്യവും ഗ്രൂപ്പുകളിൽ കൂടുതൽ ആളുകളെ ചേർക്കാമെന്നതും ആപ്പിനെ വേറിട്ടതാക്കുന്നു. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
