Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലീ​ഡ് കോ​ണ്‍ക്ലേ​വി​ന്...

ലീ​ഡ് കോ​ണ്‍ക്ലേ​വി​ന് ഹാ​ബി​റ്റാ​റ്റ് സ്കൂ​ള്‍ വേ​ദി​യാ​യി

text_fields
bookmark_border
ലീ​ഡ് കോ​ണ്‍ക്ലേ​വി​ന് ഹാ​ബി​റ്റാ​റ്റ് സ്കൂ​ള്‍ വേ​ദി​യാ​യി
cancel
camera_alt

ഹാ​ബി​റ്റാ​റ്റ് സ്കൂ​ള്‍ ലീ​ഡ് ജൂ​നി​യ​ര്‍ കാ​രി​യ​ര്‍ കോ​ണ്‍ക്ലേ​വി​ല്‍

കു​മ​രേ​ഷ് മി​ശ്ര സം​സാ​രി​ക്കു​ന്നു

അ​ജ്മാ​ന്‍: ലീ​ഡ് ജൂ​നി​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഹാ​ബി​റ്റാ​റ്റ് സ്കൂ​ള്‍ ലീ​ഡ് ജൂ​നി​യ​ര്‍ കാ​രി​യ​ര്‍ കോ​ണ്‍ക്ലേ​വ് 2023ന് ​അ​ല്‍ ത​ല്ല ഹാ​ബി​റ്റാ​റ്റ് സ്കൂ​ള്‍ വേ​ദി​യാ​യി. കു​ട്ടി​ക​ളി​ല്‍ സി​വി​ല്‍ സ​ര്‍വി​സ് ക​രി​യ​ര്‍ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍കാ​നും ഉ​ത്ത​മ​ഭാ​വി തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സീ​ക്ര​ട്ട് സ​ക്സ​സ് മ​ന്ത്ര ഫോ​ർ ക​രി​യ​ർ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ ജേ​താ​വാ​യ കു​മേ​ര​ഷ് മി​ശ്ര, മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി​രു​ന്ന ജെ.​എ​സ്. മു​കു​ൽ, മു​ൻ പൊ​ലീ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ല്‍ ഋ​ഷി​രാ​ജ് സി​ങ്, ഭാ​ര​താ ഫ​സ്റ്റി​ന്‍റെ സ്ഥാ​പ​ക​നാ​യ ഫ്രാ​ങ്ക് റു​സാ​ൻ​പെ​രേ​ര, ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ആ​ദി​ൽ സി.​ടി, ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ ഡീ​ൻ അ​ക്കാ​ദ​മി​ക്സ് ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ​സ് വ​സീം യൂ​സ​ഫ് ബ​ട്ട്, ലീ​ഡ് ജൂ​നി​യ​ർ ഡ​യ​റ​ക്ട​ർ അ​നു​രൂ​പ് സ​ണ്ണി, ലീ​ഡ് ജൂ​നി​യ​ർ ഹെ​ഡ് സോ​മേ​ഷ് സി​ങ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഓ​ൾ ഇ​ന്ത്യ​ൻ സി​വി​ൽ സ​ർ​വി​സ് എ​ക്സാ​മി​ൽ ര​ണ്ടാം റാ​ങ്ക് ജേ​താ​വാ​യി​രു​ന്ന അ​നു​കു​മാ​രി ഓ​ൺ​ലൈ​നാ​യി പ​രി​പാ​ടി​യി​ല്‍ പ​ങ്കു​കൊ​ണ്ടു. ഭാ​വി​യി​ൽ ത​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന തൊ​ഴി​ൽ ഏ​തു​ത​ന്നെ ആ​യാ​ലും അ​തി​ൽ വി​ജ​യം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ബോ​ധ​മാ​ണ് കു​ട്ടി​ക​ളി​ൽ ന​മ്മ​ൾ വ​ള​ർ​ത്തേ​ണ്ട​തെ​ന്ന് കു​മ​രേ​ഷ് മി​ശ്ര ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്കു​ള്ള ക​ഴി​വു​ക​ളെ സൂ​ക്ഷ്മ​ത​യോ​ടും സ്ഥി​രോ​ത്സാ​ഹ​ത്തോ​ടെ​യും കൂ​ടി വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​തെ​യ പ​റ്റി ജെ.​എ​സ്. മു​കു​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ര്‍ട്ടി​ഫി​ഷ​ല്‍ ഇ​ന്റ​ലി​ജ​ന്‍സി​ന്‍റെ പ​ങ്ക് ഏ​റെ കൂ​ടി വ​രു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​റി​യാ​നും പ​ഠി​ക്കാ​നും സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ക്കേ​ണ്ട​ത് മാ​താ​പി​താ​ക്ക​ളു​ടെ ക​ട​മ​യാ​ണെ​ന്ന് ഋ​ഷി​രാ​ജ് സി​ങ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Habitat SchoolvenueLead Conclave
News Summary - Habitat School as venue for Lead Conclave
Next Story