ജിംഖാന നാലപ്പാട് ട്രോഫി ഒമ്പതാം സീസൺ: അൽ സബാ എഫ്.സി ജേതാക്കള്‍
text_fieldsജിംഖാന നാലപ്പാട് ട്രോഫി ഒമ്പതാം സീസൺ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിക്കുന്നു
ദുബൈ: ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ തുടര്‍ച്ചയായി നടത്തിവരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഒമ്പതാമത് സീസണില്‍ അൽ സബാ എഫ്.സി അജ്മാൻ ജേതാക്കളായി. പതിനായിരം ദിര്‍ഹം കാഷ് പ്രൈസാണ് ജേതാക്കള്‍ക്ക് സമ്മാനിച്ചത്. അബ്ദുല്ല നാലപ്പാട് ജേതാക്കള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. നോക്ക്ഔട്ട് ലെവലിൽ നടന്ന ഓരോ മത്സരങ്ങളും അത്യന്തം വാശിയേറിയതായിരുന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി അൽ സബാ എഫ്.സിയുടെ അൻസിൽ, മജകച്ച ഗോള്‍ കീപ്പറായി ഒൺലി ഫ്രഷ് മുട്ടത്തിലെ ആസിഫ്, മികച്ച ഫോര്‍വേഡ് അൽ സബാ എഫ്.സിയുടെ ജസീൽ, ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന് അൽ സബാ എഫ്.സിയുടെ അംജദ്, മികച്ച ഡിഫന്‍ഡറായി ഒൺലി ഫ്രഷ് മുട്ടത്തിന്റെ മഷ്റൂഖ് എന്നിവരെ തിരഞ്ഞെടുത്തു.
ഫെയര്‍പ്ലേ അവാര്‍ഡ് റിനം എഫ്.സി കരസ്ഥമാക്കി. സമാപന ചടങ്ങില്‍ ജിംഖാന മേൽപറമ്പ് ഗൾഫ് ചാപ്റ്റർ പ്രസിഡൻറ് ഹനീഫ് മരവയൽ അധ്യക്ഷത വഹിച്ചു. മൻസൂർ തിടിൽ, സഫ്വാൻ അബ്ദുൽ കാദർ, മർവാൻ അബ്ദുൽ കാദർ, ഹസീബ് തളങ്കര, അഷ്റഫ് ബോസ്, ടി.ആര്. ഹനീഫ, എ.ആർ. ഖാലിദ്, ബി.എ. ആസിഫ്, നൗഷാദ് വളപ്പില്‍, എ.എച്ച്. അഹമദ്, ആരിഫ് കൊത്തിക്കാൽ, ഷംസീർ ബെണ്ടിച്ചാൽ, ആഷിക് കോർണർ വേൾഡ്, ഹസൻ മരവയൽ, അഹമദ് മരവയൽ, ഇല്യാസ് പള്ളിപ്പുറം, സി.ബി. അബ്ദുൽ അസീസ് തുടങ്ങിയവര്‍ സമ്മാനം വിതരണം ചെയ്തു. ജനറൽ സെക്രട്ടറി അമീർ കല്ലട്ര സ്വാഗതവും ട്രഷറർ റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

