ജിംഖാന നാലപ്പാട്: സക്സസ് പോയൻറ് ജേതാക്കൾ
text_fieldsജിംഖാന നാലപ്പാട് ഫുട്ബാളിലെ ജേതാക്കൾക്ക് ഷഹീൻ അബൂബക്കർ, മൻസൂർ തിടിൽ എന്നിവർ ചേർന്ന് ട്രോഫി സമ്മാനിക്കുന്നു
ദുബൈ: ജിംഖാന മേൽപറമ്പ് ഗൾഫ് ചാപ്റ്റർ നടത്തിയ ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻറിന്റെ എട്ടാം സീസണിൽ ഈസാ ഗ്രൂപ് ചെർപ്പുളശ്ശേരിയെ പരാജയപ്പെടുത്തി സക്സസ് പോയൻറ് കോളജ് എഫ്.സി ജേതാക്കളായി.
10000 ദിർഹം കാഷ് പ്രൈസാണ് ജേതാക്കൾക്ക് സമ്മാനിക്കുന്നത്. നാലപ്പാട് ഗ്രൂപ് മാനേജർ ഷഹീൻ അബൂബക്കർ, സഫാ ഗ്രൂപ് ഡയറക്ടർ മൻസൂർ തിടിൽ എന്നിവർ ചേർന്ന് ജേതാക്കൾക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു.
മികച്ച താരമായി സക്സസ് പോയൻറ് കോളജിലെ ഹാരിസ്, ഗോൾ കീപ്പറായി ഈസാ ഗ്രൂപ്പിലെ സമീർ, ഫോർവേഡായി ഈസാ ഗ്രൂപ്പിലെ സഞ്ജയ്, ഡിഫൻഡറായി നൗഫൽ എന്നിവരെ തിരഞ്ഞെടുത്തു.സക്സസ് പോയൻറിലെ ജിഫ്സണാണ് ടോപ് സ്കോറർ. ഫെയർപ്ലേ അവാർഡ് കോസ്റ്റൽ തിരുവനന്തപുരം നേടി.
സമാപനച്ചടങ്ങിൽ ജിംഖാന ഗൾഫ് ചാപ്റ്റർ പ്രസിഡൻറ് ഹനീഫ മരവയൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അമീർ കല്ലട്ര സ്വാഗതം പറഞ്ഞു.
സഫാ ഗ്രൂപ് ഡയറക്ടർ സലീം സാൾട്ട് കളനാട്, വെൽഫിറ്റ് ഗ്രൂപ് ഡയറക്ടർമാരായ സുഹൈർ യഹ്യ തളങ്കര, സഹീർ യഹ്യ തളങ്കര, മുഹമ്മദ് കുഞ്ഞി കാദിരി, സാജു ചെടേക്കാൽ, ഹമീദ് ചെമ്പിരിക്ക, ഇല്യാസ് പള്ളിപ്പുറം, സി.ബി. അബ്ദുൽ അസീസ്, ഫൈസൽ മുഹ്സിൻ ദീനാർ, അഷ്റഫ് ബോസ്, സമീർ ജീകോം, ഹനീഫ, നൗഷാദ് വളപ്പിൽ, റഹ്മാൻ കൈനോത്ത്, നിയാസ് ചേടിക്കമ്പനി, റഹ്മാൻ ഡി.എൽ.ഐ, കെഫാ ഭാരവാഹികളായ ജാഫർ റേഞ്ചർ, നൗഷാദ്, ആദം തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. റാഫി പള്ളിപ്പുറം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

