ഗുരുവിചാരധാര അയ്യപ്പപൂജാ മഹോത്സവം
text_fieldsഗുരുവിചാരധാര സംഘടിപ്പിച്ച അയ്യപ്പപൂജാ മഹോത്സവം
അജ്മാൻ: ഗുരുവിചാരധാരയുടെ ആഭിമുഖ്യത്തിൽ അജ്മാൻ ഗ്രാൻഡ് മാളിൽ അയ്യപ്പപൂജാ മഹോത്സവം സംഘടിപ്പിച്ചു. ചടങ്ങുകൾക്ക് തുടക്കം കുറിച്ച് നടന്ന ഗുരുപൂജ, തുടർന്ന് അയ്യപ്പപൂജ, സവിശേഷമായ പടിപൂജ എന്നിവ ദർശിക്കാൻ ദുബൈ, അജ്മാൻ സമീപ പ്രദേശങ്ങളിൽ നിന്ന് നിരവധിപേർ എത്തിച്ചേർന്നു.
പൂജയോടനുബന്ധിച്ച് ‘വന്ദേ മുകുന്ദം’ ഭജൻസ് ടീമിന്റെ ഭജൻസദസ് നടന്നു. ഗായകരായ ബിജി വിജയ്, മിഥുൻ, ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി. ഗുരുവിചാരധാര പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ ഭദ്രദീപം കൊളുത്തി മഹോത്സവത്തിന് ഔപചാരിക തുടക്കം കുറിച്ചു.
ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, ഷാജി ശ്രീധരൻ, വന്ദനാ മോഹൻ, വിജയകുമാർ ഓലകെട്ടി, സി.പി മോഹനൻ, വിജയകുമാർ ഇരിഞ്ഞാലക്കുട, ലളിതാ വിശ്വംഭരൻ, രാഗിണി മുരളീധരൻ, അനിതാ സുരേന്ദ്രൻ, ബിജു ചെമ്പകം എന്നിവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.പൂജകൾക്ക് ശേഷം പ്രസാദവിതരണം നടന്നു.
പ്രവാസ മണ്ണിൽ മലയാളി സംസ്കാരവും ആത്മീയ മൂല്യങ്ങളും നിലനിർത്തുന്നതിൽ ഇത്തരം ആത്മീയ കൂട്ടായ്മകൾക്ക് നിർണായക പങ്കുണ്ടെന്നും തുടർന്നും സമാനമായ ആത്മീയ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

