Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗുരുവായൂര്‍ സ്വദേശി...

ഗുരുവായൂര്‍ സ്വദേശി ഷാർജയിൽ കടലിൽ മുങ്ങി മരിച്ചു

text_fields
bookmark_border
ഗുരുവായൂര്‍ സ്വദേശി ഷാർജയിൽ കടലിൽ മുങ്ങി മരിച്ചു
cancel
Listen to this Article

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങി മരിച്ചു. ഗുരുവായൂര്‍ ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി ജോലി ചെയ്തു വരികയായിരുന്നു.

ബുധനാഴ്ച്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു. അധികൃതരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടത്തെുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

യൂനിവേഴ്സിറ്റി ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ശഫിജയാണ് മാതാവ്. ഹെല്‍മിന്‍, ഹിബ എന്നിവര്‍ സഹോദരങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsobit news
News Summary - Guruvayur native drowned in Sharjah sea
Next Story