ഏറ്റവുമധികം രാജ്യക്കാർക്ക് പ്രാതൽ വിളമ്പി ദുബൈ ഗുരുദ്വാര ഗിന്നസ് ബുക്കിൽ
text_fieldsദുബൈ: ചെന്നു കയറുന്നവർക്കെല്ലാം ഭക്ഷണം നൽകുന്ന ദുബൈ ഗുരുദ്വാര കഴിഞ്ഞ ദിവസത്തെ ഭക്ഷണ വിതരണത്തോടെ ചെന്നു കയറിയത് ഗിന്നസ് റെക്കോഡിലേക്ക്. നാനത്വത്തിെൻറ പ്രഭാത ഭക്ഷണം എന്നു പേരിട്ട് ദുബൈയിലെ നാനക് അനുയായികൾ വ്യാഴാഴ്ചയാണ് വൈവിധ്യമാർന്ന ഭക്ഷണ വിതരണം സംഘടിപ്പിച്ചത്.
101രാജ്യങ്ങളിൽ നിന്നുള്ള 600 പേരാണ് അവരവരുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വസ്ത്രങ്ങൾ ധരിച്ച് ജബൽഅലിയിലെ ഗുരുദ്വാരയിൽ വിരുന്നിെനത്തിയത്. സ്കൂൾ കുട്ടികളും ഉദ്യോഗസ്ഥരും മുതൽ നയതന്ത്ര പ്രതിനിധികൾ വരെ ഇതിൽ പങ്കുചേർന്നു.
അംബാസഡർ നവ്ദീപ് സിംഗ് സൂരി മുഖ്യാതിഥിയായി. 2015ൽ ഇറ്റലിയിൽ മിലാൻ എക്സ്പോയോടനുബന്ധിച്ച് 55 രാജ്യങ്ങളിൽ നിന്നുള്ളവരെ പെങ്കടുപ്പിച്ച് സ്ഥാപിച്ച റെക്കോഡിനെയാണ് ഗുരുദ്വാരയിൽ മറികടന്നതെന്ന് ഗിന്നസ് ബുക്ക് അധികൃതർ വ്യക്തമാക്കി.
ഏവരോടും മാന്യതയോടെ പെരുമാറണമെന്ന് പഠിപ്പിക്കുന്ന സിഖ് മതം വൈവിധ്യങ്ങൾക്കും നാനത്വത്തിനൂം എന്നും പ്രധാന്യം നൽകുന്ന വിശ്വാസ സംഹിതയാണെന്ന് ഗുരുദ്വാര ഗുരുനാനക് ദർബാർ ചെയർമാൻ സുരേന്ദർ ഖൻന്ദാരി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഗുരുദ്വാര ഇന്ത്യൻ സമൂഹത്തിെൻറ പ്രവർത്തനങ്ങൾക്കു മാത്രമല്ല യു.എ.ഇയിലെ എല്ലാ വിധ മാനുഷിക മുന്നേറ്റങ്ങളിലും പൂർണമായി സഹകരിക്കുന്നുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളിലുള്ള ജനങ്ങൾക്കിടയിൽ െഎക്യ സന്ദേശം വ്യാപിപ്പിക്കുന്ന ഇത്തരമൊരു പരിപാടിയിൽ പങ്കാളിത്തം വഹിക്കാനായത് സന്തോഷകരമാണെന്ന് ഗിന്നസ് വേൾഡ് റെക്കോഡ്സ് മാനേജർ തലാൽ ഉമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
