ഗുരുധർമ പ്രചാരണ ആഘോഷങ്ങൾ 10ന്
text_fieldsദുബൈ: ഗുരുധർമ പ്രചാരണ സഭ യു.എ.ഇ ഘടകത്തിന്റെ നേതൃത്വത്തിൽ ഗുരുധർമ പ്രചാരണ ആഘോഷങ്ങൾ ഞായറാഴ്ച രാവിലെ എട്ടു മണിമുതൽ ഷാർജയിലെ സഫാരി മാൾ ഓഡിറ്റോറിയത്തിൽ നടക്കും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ഗുരു പുഷ്പാഞ്ജലിയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിക്കുക. ഉദ്ഘാടനം എം.പി അടൂർ പ്രകാശ് നിർവഹിക്കും.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും ശിവഗിരി ശ്രീനാരായണ മിഷൻ ഹോസ്പിറ്റലിന്റെ സെക്രട്ടറിയും ശിവഗിരി സ്കൂളിന്റെ സെക്രട്ടറിയുമായ ശ്രീമദ് ഋതംബരാനന്ദ സ്വാമികൾ, ശിവഗിരി മഠത്തിന്റെ ശാഖയായ പെരിങ്ങോട്ടുകര ആശ്രമത്തിന്റെ സെക്രട്ടറി ശ്രീമദ് ദിവ്യാനന്ദഗിരി സ്വാമികൾ, എസ്.എഫ്.സി ഗ്രൂപ് ചെയർമാൻ കെ. മുരളീധരൻ എന്നിവർ മുഖ്യാതിഥികളാകും.
പ്രമുഖ വ്യക്തികളെ ആദരിക്കൽ, ക്വിസ് മത്സര വിജയികൾക്കും മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുമുള്ള അവാർഡ് ദാനം, വിവിധ എമിറേറ്റുകളിൽ ഗുരുധർമ പ്രചാരണസഭയുടെ യൂനിറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം, കലാപരിപാടികൾ, മറ്റു ഓണാഘോഷ പരിപാടികൾ, ഓണസദ്യ എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടക്കുമെന്ന് ഗുരുധർമ പ്രചാരണസഭ യു.എ.ഇ രക്ഷാധികാരി ഡോ.ജി. സുധാകരൻ, ചീഫ് കോഓഡിനേറ്റർ കെ.പി. രാമകൃഷ്ണൻ, അസി. കോഓഡിനേറ്റർമാരായ ശ്യാം പി. പ്രഭു, സ്വപ്ന ഷാജി, പി.ആർ.ഒ ഉന്മേഷ് ജയന്തൻ, ട്രഷറർ സുഭാഷ് ചന്ദ്ര, പ്രോഗ്രാം ജനറൽ കൺവീനർ കെ.പി. വിജയൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

