അജ്മാനിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു
text_fieldsസേവനം സെന്റര്‍ യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ഗുരുദേവ ജയന്തി ആഘോഷ ചടങ്ങില്‍ ഗുരുസാഗരം മാസിക ചീഫ് എഡിറ്റര്‍ സജീവ് കൃഷ്ണന് പ്രഭാഷണം നടത്തുന്നു
അജ്മാൻ: സേവനം സെന്റര്‍ യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 169ാമത് ഗുരുദേവ ജയന്തി സമുചിതമായി ആഘോഷിച്ചു. അജ്മാന് വിമൻസ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് സുഗുണന് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.
വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സേവനം സെന്റര്‍ അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടന്നു. എഴുത്തുകാരനും ഗുരുസാഗരം മാസിക ചീഫ് എഡിറ്ററുമായ സജീവ് കൃഷ്ണന് പ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി സുരേഷ് ബാബു, ട്രഷറര്‍ ശശാങ്കന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ ശശാങ്കന് സ്വാഗതവും വിനയന് നന്ദിയും പറഞ്ഞു.

