ദേവസ്വം ബോർഡും മന്ത്രിയും രാജിവെക്കണമെന്ന് ഗുരു വിചാരധാര
text_fieldsദുബൈ: ഹൈകോടതിയെയും ലക്ഷക്കണക്കിന് അയ്യപ്പഭക്തരെയും കബളിപ്പിച്ച് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പിന് നേതൃത്വം നൽകിയ ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും ഉടൻ രാജിവെക്കണമെന്ന് ഗുരു വിചാരധാര സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വത്തിന്റെ ഒരു രൂപ പോലും ചെലവഴിക്കില്ലെന്ന് ഹൈകോടതിയോടും ഭക്തജനങ്ങളോടും ഉറപ്പുനൽകിയ ശേഷമാണ് ദേവസ്വം ബോർഡും മന്ത്രിയും ഭക്തരുടെ കാണിക്കയും ദേവസ്വത്തിന്റെ സർപ്ലസ് ഫണ്ടും ദുരുപയോഗം ചെയ്തത്.
ദേവസ്വത്തിന്റെ അടിസ്ഥാന വികസനത്തിനായി മാത്രമേ സർപ്ലസ് തുക ഉപയോഗിക്കാവൂ എന്ന നിയമം ലംഘിച്ച ഇവർ, ഉടൻ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.സ്വർണപ്പാളി തിരിമറി, ആഗോള അയ്യപ്പ സംഗമം എന്നിവയിൽ മാത്രമല്ല, ശബരിമലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലും വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും നടന്നതായി ആരോപിച്ച കമ്മിറ്റി, ഭക്തജനങ്ങളോട് നീതി പുലർത്താൻ ബന്ധപ്പെട്ടവർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.ക്ഷേത്രകാര്യങ്ങളിൽ വിശ്വാസികൾ അല്ലാത്തവർ ഇടപെടുന്നത് ഒഴിവാക്കണമെന്നും ഗുരു വിചാരധാര കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഒ.പി. വിശ്വംഭരൻ, ട്രഷറർ പ്രഭാകരൻ പയ്യന്നൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

