ഗുരു വിചാരധാര വിഷു സംഗമം സംഘടിപ്പിച്ചു
text_fieldsദുബൈ: സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള കേരളീയരുടെ കാർഷികോത്സവമായ വിഷു തനിമയോടെ ആഘോഷിക്കുകയും ആഗോള സമൂഹവുമായി പങ്കിടുന്നതും മഹത്തായ കാര്യമാണെന്നും ഡോ. ഗാലിബ് അറ്റാത്രേഹ് അഭിപ്രായപ്പെട്ടു. ഗുരു വിചാരധാര ഷാർജയിൽ സംഘടിപ്പിച്ച വിഷുപ്പുലരി-2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുരളീധരപ്പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ഷാജി ശ്രീധരൻ വിഷു സന്ദേശം നൽകി. സെക്രട്ടറി ഒ.പി. വിശ്വംഭരൻ സ്വാഗതവും പ്രഭാകരൻ പയ്യന്നൂർ നന്ദിയും പറഞ്ഞു. ഡോ. ഹുമയൂൺ തമ്പി, ഡയസ് ഇടിക്കുള, വന്ദന മോഹൻ, ദിവ്യ മണി, വിജയകുമാർ ഓലകെട്ടി, സി.പി. മോഹനൻ, ആകാശ്, ഐ.ജെ.കെ വിജയകുമാർ, വിനു വിശ്വനാഥൻ, ലളിതാ വിശ്വംഭരൻ, ഗായത്രി രംഗൻ, അഡ്വ. മഞ്ജു ഷാജി, മഞ്ജു വിനോദ്, പ്രദീപൻ കാഞ്ഞങ്ങാട്, ഷിബു ചെമ്പകം, സഞ്ജു രാജ്, ക്യാപ്റ്റൻ രമേശ്, രതീഷ്, ഷൈൻ, സുരേഷ് വേങ്ങോട്, ചന്ദ്രബാബു എന്നിവർ സംസാരിച്ചു. വിഷു സദ്യയും ഗായത്രി രംഗന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന നാടൻ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.