ഗുരു വിചാരധാര ഇഫ്താർ വിരുന്നും കുടുംബസംഗമവും
text_fieldsഗുരു വിചാരധാര ഇഫ്താർ വിരുന്നിലും കുടുംബസംഗമത്തിലും പങ്കെടുത്തവർ
ദുബൈ: വ്രതശുദ്ധിയുടെ നാളുകളെ വരവേറ്റ് ഗുരു വിചാരധാര യു.എ.ഇ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും കുടുംബസംഗമവും നടത്തി.
ദുബൈ ക്രീക്കിൽ ക്രൂയിസ് ബോട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു. ഇഫ്താർ വിരുന്നിനെ തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാമത്സരങ്ങളും അരങ്ങേറി. പ്രസിഡൻറ് പി.ജി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഷാജി റമദാൻ വ്രതത്തിന്റെ സവിശേഷതകളെ കുറിച്ച് സംസാരിച്ചു. സെക്രട്ടറി ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, വിജയകുമാർ, വിനു വിശ്വനാഥൻ, സി.പി. മോഹൻ, വന്ദന മോഹൻ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജ ദിവ്യാമണി എന്നിവർ ആശംസ നേർന്നു. ഗായത്രി രംഗൻ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

