ഗുരു വിചാരധാര ബോധവത്കരണ സദസ്സ് ഞായറാഴ്ച
text_fieldsഷാർജ: വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതക്കെതിരെ ‘ജീവിത വഴിയിലെ തിരിച്ചറിവുകൾ’ എന്ന തലവാചകത്തിൽ ഗുരുവിചാരധാര ബോധവത്കരണ സദസ്സ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9. 30ന് ഷാർജ ലുലു സെന്റർ മാളിൽ നടക്കുന്ന പരിപാടിയിൽ ഡോക്ടർമാർ, നിയമ വിദഗ്ധർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. പ്രയാസങ്ങളും പ്രശ്നങ്ങളും പരസ്പരം പങ്കുവെക്കുന്ന രീതിയിൽ സൗഹൃദങ്ങളെ വളർത്തുക, കുടുംബ ബന്ധങ്ങളിൽ കുട്ടികൾക്ക് തങ്ങളുടെ പ്രയാസങ്ങൾ പങ്കുവെക്കാവുന്ന രീതിയിൽ അന്തരീക്ഷത്തെ വളർത്തിക്കൊണ്ടുവരുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയുടെ ഭാഗമായി വിനിമയം ചെയ്യാൻ ഉദ്ദേശിക്കുന്നതായി ഗുരുവിചാരധാര പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ, ഒ.പി വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

