ഷാർജയിൽ ഗുരു മഹാസമാധി ആചരിച്ചു
text_fieldsഗുരു വിചാരധാരയുടെ ആഭിമുഖ്യത്തിൽ നടന്ന 98ാമത് ശ്രീനാരായണഗുരു മഹാസമാധി
ദിനാചരണം
ഷാർജ: ഗുരു വിചാരധാരയുടെ ആഭിമുഖ്യത്തിൽ 98ാമത് ശ്രീനാരായണഗുരു മഹാസമാധി ദിനം ആചരിച്ചു. ഷാർജ മുബാറക് സെന്ററിലെ എംപിയർ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടന്നത്. സംഘടന പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പ്രഭാഷണ പ്രതിഭയായ 10 വയസ്സുകാരി കുമാരി ഗൗരിനന്ദ ഗുരുവിന്റെ ജീവിത മാഹാത്മ്യം അവതരിപ്പിച്ചു. ഗുരു വിചാരധാരയുടെ പൊന്നാടയും മെമന്റോയും നൽകി അവരെ ആദരിച്ചു. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, സമൂഹ പ്രാർഥന, ഭജന, മഹാപ്രസാദ വിതരണം തുടങ്ങി വിവിധ ചടങ്ങുകൾ നടന്നു. ചന്ദ്രബാബു പൂജാദികർമങ്ങൾ നിർവഹിച്ചു. ജനറൽ സെക്രട്ടറി ഒ.പി വിശ്വംഭരൻ, ട്രഷറർ പ്രഭാകരൻ, പയ്യന്നൂർ ഷാജി, ശ്രീധരൻ വിജയകുമാർ, സി.പി. മോഹൻ, വിജയകുമാർ(ഇരിങ്ങാലക്കുട), വനിത വിഭാഗം പ്രസിഡന്റ് വന്ദന മോഹൻ, ലളിത വിശ്വംഭരൻ, മഞ്ജു വിനോദ്, ദിവ്യ മണി, രാഗിണി മുരളീധരൻ, അമ്പിളി വിജയ്, ഉഷ ചന്ദ്രബാബു, രഞ്ജിനി പ്രഭാകരൻ, അതുല്യ വിജയകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

